പേ വിഷ ബാധയിൽ ആശങ്ക ഒഴിഞ്ഞു ;
വൻ ജന പങ്കാളിത്വത്തോടെ ബോധവൽക്കരണം നടത്തി
സ്വന്തം ലേഖകൻ
അത്തോളി : ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ
പേ വിഷ ബാധയേറ്റ കുറുക്കൻ ആക്രമിച്ച സംഭവത്തിൽ മൊടക്കല്ലൂർ രണ്ടാം വാർഡിൽ ചിറപ്പുറത്ത് പ്രദേശവാസികളുടെ ആശങ്ക അകറ്റുന്നതിനായി യോഗം ചേർന്നു
ഇന്ന് രാവിലെ പ്രദേശത്തെ മുഴുവൻ ആളുകളെയും വിളിച്ച് ചേർത്ത യോഗത്തിൽ ഹെൽത്ത് ഇൻസ്പക്ടർ കെ കെ രതീഷ് സംഭവം വിശദീകരിച്ചു. വെറ്റിനറി മെഡിക്കൽ ഓഫീസർ ഡോ. ഹിബ ബഷീർ സംശയ നിവാരണം നടത്തി.
മൊടക്കല്ലൂർ അങ്കൺവാടിയിൽ ചേർന്ന
യോഗത്തിൽ
വൈസ് പ്രസിഡന്റ് സി കെ റിജേഷ് അധ്യക്ഷത വഹിച്ചു.
സംഭവത്തിൽ ഒരു ആശങ്കയും വേണ്ടെന്ന് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു രാജൻ അറിയിച്ചു .
കുറുക്കന്റെ ആക്രമണത്തെ പ്രതിരോധിക്കുകയും കൂടുതൽ പേരിലേക്ക് ആക്രമണം തടയുകയും ചെയ്ത എം സുരേഷിനെ യോഗത്തിൽ വൈസ് പ്രസിഡന്റ് സി കെ റിജേഷ് ആദരിച്ചു.
വാർഡ് മെമ്പർ രേഖ വെള്ളത്തോട്ടത്തിൽ , മൊടക്കല്ലൂർ ക്ഷീര സഹകരണ സംഘം പ്രസിഡൻ്റ് സെയ്ദ് , ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ അനുശ്രീ , തീർത്ഥ ,
ആശ വർക്കർ ഷൈലജ എന്നിവർ പങ്കെടുത്തു.
കുറുക്കനുമായി കോൺടാക്ട് വരാത്ത പശുക്കൾക്ക് പ്രതിരോധത്തിനായി വാക്‌സിനേഷൻ ചെയ്യേണ്ടതില്ലന്ന് അനിമൽ ഡിസീസ് കണ്ട്രോൾ പ്രൊജക്റ്റ് ജില്ലാ മൃഗസംരക്ഷണ കേന്ദ്രത്തിൽ നിന്നും അറിയിച്ചു. കുറുക്കന്റെ കടിയേറ്റ ഏതെങ്കിലും പശുവിനു വാക്‌സിനേഷൻ ചെയ്യാൻ ബാക്കി ഉണ്ടെങ്കിൽ അറിയിക്കണം.
പ്രോഫിലക്സിസ് വാക്‌സിനേഷൻ അരുമ മൃഗങ്ങളിൽ യഥാ സമയത്ത് ചെയ്യണമെന്നും
അത്തോളി
വെറ്റിനറി ഡിപ്പാർട്മെന്റ് അറിയിച്ചു.