ദേശീയ വിരവിമുക്ത ദിനത്തിൻ്റെ ജില്ലാതല ഉദ്ഘാടനം അത്തോളിയിൽ
ആരോഗ്യ രംഗത്തിൻ്റെ മികവാണ് കേരളത്തിൽ ആയുർ ദൈർഘ്യം കൂടാൻ കാരണം :പി ബാബു രാജ്
അത്തോളി : ആരോഗ്യ രംഗത്തിൻ്റെ മികവാണ് കേരളത്തിൽ ആയുർ ദൈർഘ്യം കൂടാൻ കാരണമെന്ന് പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് പി. ബാബുരാജ് പറഞ്ഞു. ജില്ലാ മെഡിക്കൽ ഓഫീസിൻ്റെയും അത്തോളി കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ ദേശീയ വിരവിമുക്ത ദിനത്തിൻ്റെ ജില്ലാ തല ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അത്തോളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്റ് ബിന്ദു രാജൻ അധ്യക്ഷത വഹിച്ചു.
ജില്ലാ ആർസിഎച്ച് ഓഫീസർ ഡോ. സച്ചിൻബാബു , ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.എൻ.രാജേന്ദ്രൻ, വൈസ് പ്രസിഡൻ്റ്, സി.കെ. റിജേഷ്, സ്റ്റാന്റിംഗ്‌കമ്മറ്റി ചെയർമാൻമാരായ എ.എം സരിത, എൻ. സുനീഷ്, ഷീബ രാമചന്ദ്രൻ, അഡീഷണൽ ഡി.എം.ഒ ഡോ. ടി. മോഹൻദാസ്, ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. സി.കെ. ഷാജി, ഗവ. ഹയർ സെക്കൻഡറി പ്രിൻസിപ്പൽ കെ.കെ.മീന, ഹൈസ്കൂൾ ഹെഡ്മി സ്ട്രസ് വി.ആർ. സുനു, അത്തോളി മെഡിക്കൽ ഓഫീസർ ഡോ. ബി.മാധവ ശർമ ബിനോയ് എന്നിവർ പ്രസംഗിച്ചു.