ബിഎം എച്ച്- മാസ്റ്റർ പ്രീമിയർ ലീഗ് ക്രിക്കറ്റ് ടൂർണമെൻ്റ് തുടങ്ങി
ബിഎം എച്ച്- മാസ്റ്റർ പ്രീമിയർ ലീഗ് ക്രിക്കറ്റ് ടൂർണമെൻ്റ് തുടങ്ങി
Atholi News14 Aug5 min

ബിഎം എച്ച്- മാസ്റ്റർ പ്രീമിയർ ലീഗ് ക്രിക്കറ്റ് ടൂർണമെൻ്റ് തുടങ്ങി




കോഴിക്കോട് :കാലിക്കറ്റ് മാസ്റ്റർ ക്രിക്കറ്റേർസിൻ്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ബിഎം എച്ച്- മാസ്റ്റർ പ്രീമിയർ ലീഗ് ടെന്നീസ് ബോൾ ക്രിക്കറ്റ് ടൂർണമെൻ്റിന് ആവേശകരമായ തുടക്കം.

നടക്കാവ് ടർഫ് ഓൺ ഗ്രൗണ്ടിൽ നടന്ന ചടങ്ങിൽ

ഡെപ്യൂട്ടി കമ്മീഷണർ അരുൺ കെ പവിത്രൻ ഉദ്ഘാടനം ചെയ്തു.ആദ്യ മത്സരത്തിൽ ജൂനിയർ വിഭാഗം എഫ് സി സി കോബാറിനായിരുന്നു മികച്ച നേട്ടം കരസ്ഥമാക്കി. 

കാലിക്കറ്റ് മാസ്റ്റർ ക്രിക്കറ്റേഴ്സ് പ്രസിഡന്റ് ഫൗസൽ ഹസ്സൻ അധ്യക്ഷത വഹിച്ചു.ഫറൂക്ക് അലി, കെ അൽത്താഫ് ,

പി പി മെഹറൂഫ് , ജാബിർ സാലിഹ്, കെ എം അക്താബ്

ഒ മമ്മുദു എന്നിവർ പ്രസംഗിച്ചു.3 വിഭാഗങ്ങളിലായി 29 ടീമുകളും 290 കളിക്കാരും ഇനി 3 ദിവസങ്ങളിലായി മാറ്റുരക്കും. രാവിലെ 8 മുതൽ രാത്രി 11 വരെയാണ് മത്സരം . 17 ന് സമാപിക്കും.





ഫോട്ടോ ക്യാപ്ഷൻ :


നടക്കാവ് ടർഫ് ഓൺ ഗ്രൗണ്ടിൽ നടക്കുന്ന ബിഎം എച്ച്- മാസ്റ്റർ പ്രീമിയർ ലീഗ് ടെന്നീസ് ബോൾ ക്രിക്കറ്റ് ടൂർണമെൻ്റ്

ഡെപ്യൂട്ടി കമ്മീഷണർ അരുൺ കെ പവിത്രൻ കളിക്കാരെ പരിചയപ്പെട്ട് കൊണ്ട് ഉദ്ഘാടനം ചെയ്യുന്നു.

Recent News

തദ്ദേശതിരഞ്ഞെടുപ്പ്: ഉച്ചവരെ അത്തോളിയിൽ   48.47 ഉം ഉള്ളിയേരിയിൽ  47.64 ഉം ശതമാനം വോട്ട് രേഖപ്പെടുത്ത
തദ്ദേശതിരഞ്ഞെടുപ്പ്: ഉച്ചവരെ അത്തോളിയിൽ 48.47 ഉം ഉള്ളിയേരിയിൽ 47.64 ഉം ശതമാനം വോട്ട് രേഖപ്പെടുത്തി (സമയം : 12.50 pm ) ജില്ലയിൽ പോളിംഗ് 50 ശതമാനം പിന്നിട്ടു. നിലവിലെ പോളിംഗ് - 50.23% സമയം 1.08 pm 01- അഴിയൂര്‍ - 49.01 02- എടച്ചേരി- 52.39 03- നാദാപുരം- 46.08 04- കായക്കൊടി- 43.03 05- മൊകേരി- 44.4 06- പേരാമ്പ്ര- 46.08 07- മേപ്പയ്യൂര്‍- 48.88 08- ഉള്ള്യേരി- 47.64 09- പനങ്ങാട്-45.82 10- പുതുപ്പാടി- 44.54 11- താമരശ്ശേരി- 48.16 12- കോടഞ്ചേരി- 42.62 13- കാരശ്ശേരി- 46.33 14- ഓമശ്ശേരി- 48.82 15- ചാത്തമംഗലം- 47.57 16- പന്തീരങ്കാവ്- 47.68 17- കടലുണ്ടി- 45.88 18- കുന്ദമംഗലം- 45.62 19- കക്കോടി- 52.47 20- ചേളന്നൂര്‍- 51.28 21- നരിക്കുനി- 47.4 22- ബാലുശ്ശേരി- 48.23 23- കാക്കൂര്‍- 48.1 24- അത്തോളി- 48.47 25- അരിക്കുളം- 45.85 26- പയ്യോളി അങ്ങാടി-47.87 27- മണിയൂര്‍- 50.67 28- ചോറോട്- 51.07
Atholi News11 Dec