കെ മൊയ്തീൻകോയ അനുസ്മരണവും അനുമോദനവും
അത്തോളി: അത്തോളി പഞ്ചായത്ത് മുസ് ലിം ലീഗ് കമ്മിറ്റി സംഘടിപ്പിച്ച കെ.മൊയ്തീൻകോയ അനുസ്മരണ സൗഹൃദ സദസും അനുമോദനവും മണ്ഡലം ജനറൽ സെക്രട്ടറി കെ.അഹമ്മദ് കോയ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് ലീഗ് പ്രസിഡൻ്റ് എം.സി ഉമ്മർ അധ്യക്ഷനായി. മൊകാസ്കോളേജ് ചെർമാനായി തിരഞ്ഞെടുത്ത എം എസ് എഫിലെ എം.കെ ഫൗസാൻ ആരിഫ് അബ്ദുല്ല, ഹൈസ്കൂൾ തല ബോക്സിംങിൽ ജില്ലാ ചാമ്പ്യനായ സഫ് വാൻ ആര്യാടത്ത് എന്നിവരെ മണ്ഡലം മുസ്ലിം ലീഗ് പ്രസിഡൻ്റ് സാജിദ് കോറോത്ത്, വൈസ് പ്രസിഡൻ്റ് എ.പി അബ്ദുറഹിമാൻ, ദലിത് ലീഗ് സംസ്ഥാന വൈസ് പ്രസിഡൻ്റ് വി.എം സുരേഷ് ബാബു എന്നിവർ അനുമോദിച്ചു. എലത്തൂർ മണ്ഡലം ലീഗ് ട്രഷറർ ടി.പി മുസ്തഫ കമാൽ അനുസ്മരണ പ്രഭാഷണം നടത്തി. ടി.കെ ഹസ്സൻ ഹാജി പ്രാർത്ഥന നടത്തി.
നന്മണ്ട പഞ്ചായത്ത് ലീഗ് പ്രസിഡൻ്റ് ഒ.പി മൂസക്കോയ, പാറക്കൽ അബുഹാജി, ടി.പി അബ്ദുൽ ഹമീദ്, കെ.പി മുഹമ്മദലി, സി.കെ അബ്ദുറഹിമാൻ, അബ്ദുറസാഖ് അബ്ദുല്ല കേളോത്ത്, മുസ്തഫ കൊളക്കാട്, അബ്ദുൽ ലത്തീഫ് കേയക്കണ്ടി, ഫൈസൽ ഏറോത്ത്, റഷീദ ഷാനവാസ് സംസാരിച്ചു. പഞ്ചായത്ത് ലീഗ് ജനറൽ സെക്രട്ടറി കെ.എ.കെ ഷമീർ സ്വാഗതവും ട്രഷറർ കരിമ്പയിൽ അബ്ദുൽ അസീസ് നന്ദിയും പറഞ്ഞു.
ഫോട്ടോ :അത്തോളി പഞ്ചായത്ത് മുസ് ലിം ലീഗ് കമ്മിറ്റി സംഘടിപ്പിച്ച കെ.മൊയ്തീൻ കോയ അനുസ്മരണവും അനുമോദനവും മണ്ഡലം ജനറൽ സെക്രട്ടറി കെ.അഹമ്മദ് കോയ മാസ്റ്റർ ഉദ്ഘാടനം ചെയ്യുന്നു