സ്പന്ദനം വാർഷികം - 'സമന്വയം - 24 '
നാളെയും മറ്റന്നാളും (10 നും 11 നും )
രണ്ടാം ദിനം
അമ്പലപ്പുഴ സാരഥിയുടെ നാടകം 'രണ്ട് ദിവസം' അരങ്ങേറും
അത്തോളി :
കൊങ്ങന്നൂര്
സ്പന്ദനം കലാകായിക വേദിയുടെ വാർഷികാഘോഷം
സമന്വയം - 24,
മെയ് 10 നും 11 നും പറക്കുളം വയലിൽ
( ആർ എം ബിജു നഗറിൽ ) നടക്കും. പരിപാടിയുടെ
എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി സംഘാടക സമിതി ഭാരവാഹികൾ അറിയിച്ചു.
10 ന് വൈകീട്ട് 5.30 ന് മുതിർന്ന അംഗം കെ ടി ഹരിദാസൻ പതാക ഉയർത്തും.
7 മണി മുതൽ കൊങ്ങന്നൂര് നാട്യ ദർപ്പണ , നടരാജ എന്നീ നൃത്ത വിദ്യാലയങ്ങളിലെ വിദ്യാർത്ഥികളും പ്രാദേശിക കലാകാരന്മാരും
വിവിധ കലാ പരിപാടികൾ അവതരിപ്പിക്കും .
11 ന് ശനിയാഴ്ച
6.30 മുതൽ
കരോക്കെ ഗാനമേള , മോഹിനിയാട്ടം തുടർന്ന് സാസ്ക്കാരിക സമ്മേളനം എന്നിവ നടക്കും.
ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു രാജൻ ഉദ്ഘാടനം നിർവ്വഹിക്കും
കവിയും ചലച്ചിത്ര ഗാന രചയിതാവുമായ രമേശ് കാവിൽ മുഖ്യാതിഥിയാകും.
സ്വാഗത സംഘം ചെയർമാൻ കെ ടി ശേഖർ അധ്യക്ഷത വഹിക്കും.
ഡോ. മുഹമ്മദ് അസ്‌ലം സി കെ യെ ചടങ്ങിൽ ആദരിക്കും.
സ്പന്ദനം
കലാ കായിക വേദി
പ്രസിഡൻ്റ്
കെ ആനന്ദൻ
റിപ്പോർട്ട് അവതരിപ്പിക്കും.
സ്ഥിരം സമിതി അധ്യക്ഷ
എ എം സരിത ,
വാർഡ് മെമ്പർമാരായ
പി ടി സജിത ,പി കെ ജുനൈസ്,
ഫൗസിയ ഉസ്മാൻ,
സാസ്ക്കാരിക പ്രവർത്തകൻ
സാജിത് കോറോത്ത്, അത്തോളി പ്രസ്സ് ക്ലബ് രക്ഷാധികാരി
അജീഷ് അത്തോളി എന്നിവർ ആശംസകൾ അർപ്പിക്കും.
ജനറൽ കൺവീനറും സംഘടന സെക്രട്ടറിയുമായ
പി കെ ശശി സ്വാഗതവും
സ്വാഗത സംഘം ജോയിൻ്റ് കൺവീനർ എൻ പ്രദീപൻ നന്ദിയും പറയും.
തുടർന്ന് സമ്മാന കൂപ്പൺ നറുക്കെടുപ്പ്.
രാത്രി 9 ന് അമ്പലപ്പുഴ സാരഥിയുടെ നാടകം 'രണ്ട് ദിവസം' അരങ്ങേറും.
വൈസ് പ്രസിഡന്റ് സുന്ദരൻ കോതങ്ങാട്ട് , സ്വാഗത സംഘം കൺവീനർ
ഇ അനിൽ കുമാർ, ജോയിൻ്റ് സെക്രട്ടറി സുരേഷ് കുട്ടോത്ത് , ഖജാൻജി പി സുനിൽ കുമാർ, എൻ സുരേഷ് കുമാർ തുടങ്ങിയവർ നേതൃത്വം നൽകും.
ഓൺ ലൈൻ ന്യൂസ് പാർട്ണർ -
അത്തോളി ന്യൂസ്.