പേരാമ്പ്രയിൽ ഒരു സംഘം ചേർന്ന് കെ എസ് ആർ ടി സി ബസ് തടഞ്ഞു : കല്ലേറിൽ ഡ്രൈവർക്ക് പരിക്ക്
സ്വന്തം ലേഖകൻ
പേരാമ്പ്ര : ഒരു സംഘം ചേർന്ന് കെ എസ് ആർ ടി സി ബസ് തടഞ്ഞു. തുടർന്നുണ്ടായ കല്ലേറിൽ ഡ്രൈവർക്ക് പരിക്കേറ്റു.
കോഴിക്കോട് നിന്നും അത്തോളി വഴി മാനന്തവാടിക്ക് പോകുകയായിരുന്ന കെ എഎസ് ആർ ടി സി ബസ് പേരാമ്പ്ര ലാസ്റ്റ് കല്ലോട് എരഞ്ഞി അമ്പലത്തിന് സമീപത്തു വെച്ചാണ് ബസ് തടഞ്ഞത്. തുടർന്ന് കല്ലേറിൽ ബസിൻ്റെ സൈഡ് ഗ്ലാസ് പൊട്ടി'.പാലേരി സ്വദേശി ബസ് ഡ്രൈവർ മനോജിന് ( 52) തലയ്ക്കും കൈയ്ക്കും പരിക്കേറ്റു. ഞായർ രാത്രി 8.15 ഓടെയായിരുന്നു സംഭവം. പരിക്കേറ്റ ഡ്രൈവറെ പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രഷർ കൂടുകയും നിയന്ത്രണം നഷ്ടപ്പെടുമെന്ന് തോന്നി ബസ് ഉടനെ നിർത്തിയതിനാൽ യാത്രക്കാർ സുരക്ഷിതരായി. ബസ് തടഞ്ഞു കല്ലെറിഞ്ഞ് 3 പേർ ഓടിപ്പോവുന്നത് കണ്ടതായി യാത്രക്കാർ പറഞ്ഞു. ഒന്ന് ഗ്ലാസിനും 2 മത്തെ കല്ല് ബസിൻ്റെ ബോഡിക്കും ഏറ്റു.
പേരാമ്പ്ര പോലീസ് എത്തി അന്വേഷണമാരംഭിച്ചു.