അരയിടത്ത് പാലം ബസ് മറിഞ്ഞ് അപകടം: പരിക്കേറ്റ ബൈക്ക് യാത്രികൻ മരിച്ചു
കോഴിക്കോട്:അരയിടത്തുപാലത്ത് നടന്ന ബസ് അപകടത്തിൽ പരിക്കേറ്റ ബൈക്ക് യാത്രികൻ മരിച്ചു. കൊമ്മേരി സ്വദേശി മുഹമ്മദ് സാനിഹ് (27) ആണ് മരിച്ചത്. ബേബി ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു. നിയന്ത്രണം വിട്ട ബസ് മറിഞ്ഞത് മുഹമ്മദ് സാനിഹ് സഞ്ചരിച്ച ബൈക്കിലേക്കായിരുന്നു.ഇന്നലെ വൈകീട്ട് 4 മണിയോടെയാണ് സംഭവം.
ഗോകുലം മാള്‍ ഓവര്‍ ബ്രിഡ്ജിന് സമീപത്തായിരുന്നു
അപകടം.ബൈക്കിൽത്തട്ടി നിയന്ത്രണം വിട്ട ബസ് തലകീഴായിമറിയുകയായിരുന്നു. അന്‍പതോളം പേര്‍ക്കാണ് അപകടത്തില്‍ പരിക്കേറ്റത്. പാളയം ബസ് സ്റ്റാന്‍ഡില്‍നിന്ന് അരീക്കോട് ഭാഗത്തേക്ക് യാത്ര തിരിച്ച ബസാണ് അപകടത്തില്‍പ്പെട്ടത്.
അപകടത്തിന്റെ സി.സി.ടി.വി. ദൃശ്യം നേരത്തേ പുറത്തു വന്നിരുന്നു. സമീപത്തെ സ്വകാര്യ സ്ഥാപനത്തില്‍ സ്ഥാപിച്ച ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങളാണ് പുറത്തു വന്നത്.2 ക്രെയിൻ ഉപയോഗിച്ച് ഒരു മണിക്കൂർ ശ്രമഫലമായാണ് ബസ് സ്ഥലത്ത് നിന്നും മാറ്റിയത്.ബസ് അമിത വേഗതയിൽ ആയിരുന്നു.
ബസിൻ്റെ ടയർ 40 , ശതമനം തേഞ്ഞ നിലയിലായിരുന്നു വെന്ന് മോട്ടോർ വാഹന വകുപ്പ് കണ്ടെത്തി.അപകട സമയത്ത് രക്ഷപെട്ട കാർ അന്വേഷിക്കുന്നുണ്ട്.ബസിൻ്റെ ആർ സി ഓണർ സംബന്ധിച്ചും വ്യക്തയില്ലെന്നും പരാതിയുണ്ട്.