ആംബുലൻസിന്‍റെ വഴി 20 കിലോമീറ്ററോളം മുടക്കി സ്കൂട്ടര്‍ യാത്രക്കാരൻ ',സ്കൂട്ടർ കസ്റ്റഡിയിൽ
ആംബുലൻസിന്‍റെ വഴി 20 കിലോമീറ്ററോളം മുടക്കി സ്കൂട്ടര്‍ യാത്രക്കാരൻ ',സ്കൂട്ടർ കസ്റ്റഡിയിൽ
Atholi News31 Dec5 min

ആംബുലൻസിന്‍റെ വഴി 20 കിലോമീറ്ററോളം മുടക്കി സ്കൂട്ടര്‍ യാത്രക്കാരൻ ',സ്കൂട്ടർ കസ്റ്റഡിയിൽ 

കോഴിക്കോട്: സ്കൂട്ടർ യാത്രക്കാരൻ ആംബുലൻസിന്‍റെ വഴിമുടക്കിയതായി പരാതി.വഴി മുടക്കി ഓടിച്ച സ്കൂട്ടർ മോട്ടോർ വാഹന വകുപ്പ് മണിക്കൂറുകൾക്കകം കസ്റ്റഡിയിലെടുത്തു.ചേവായൂർ സ്വദേശി അഫ്നാസ് ആണ് വണ്ടി ഓടിച്ചത്.വൈകീട്ട് ചേവായൂർ മോട്ടോർ വാഹവകുപ്പ് ഓഫീസിൽ എത്താൻ നിർദേശം നൽകി. അഫ്നാസിൻ്റെ വിശദീകരണം കേട്ടതിന് ശേഷം തുടർ നടപടീ ഉണ്ടാകും.

വയനാട്ടിൽ നിന്നും രോഗിയുമായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് വന്ന ആംബുലൻസിൻ്റെ വഴിയാണ് തടസ്സപ്പെടുത്തിയത് .20 കിലോമീറ്റർ ദൂരം ആംബുലൻസിനെ മറികടക്കാൻ അനുവദിക്കാതെ മുന്നിലോടി.അടിവാരം മുതൽ കാരന്തൂർ വരെയാണ് തടസ്സമുണ്ടാക്കിയത്.

ഒരു മണിക്കൂർ ഇക്കാരണം മൂലം വൈകിയെന്ന് ആംബുലൻസ് ഡ്രൈവർ ഉനൈസ് പറഞ്ഞു. മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ നടപടി സീകരിക്കുമെന്നാണ് പ്രതീക്ഷയെന്നും ഉനൈസ് പറഞ്ഞു

Recent News