കോൺഗ്രസ്സ് നേതാവിന്റെ
വീടിന് നേരെ സ്ഫോടക വസ്തു എറിഞ്ഞ കേസ്: മൂന്ന് പ്രതികളെ വെറുതെ വിട്ടു
സ്വന്തം ലേഖകൻ
ഉള്ളിയേരി :കോൺഗ്രസ്സ് നേതാവ് കെ കെ സുരേഷിൻ്റെ ( സുരേഷ് ഉള്ളിയേരി )വീടിന് നേരെ ഉണ്ടായ സ്ഫോടക വസ്തു എറിഞ്ഞ കേസിൽ
മൂന്ന് പ്രതികളെയും കോഴിക്കോട് സെഷൻസ് കോടതി വെറുതെ വിട്ടു.
കേസിൽ പ്രതികളായിരുന്ന
സി പി എം ബ്രാഞ്ച് സെക്രട്ടറി അനിൽ കുമാർ കായപ്പറ്റ ,
ഡി വൈ എഫ് ഐ നേതാക്കളായ രജിൻ കാഞ്ഞിരമുളളതിൽ ,
ബാബു കൈപെൻ കുഴിയിൽ എന്നിവരെയാണ്
7 വർഷത്തെ നിയമ പോരാട്ടത്തിനൊടുവിൽ തെളിവുകളില്ലെന്ന കാരണത്താൽ കോടതി കുറ്റ വിമുക്തരാക്കിയത്.
2017 മാർച്ച് 14 നായിരുന്നു കേസിനാസ്പദമായ സംഭവം. 14ന് രാത്രി 11 ഓടെ മോട്ടോർ ബൈക്കിൽ എത്തിയ അഞ്ജാതർ ഉള്ളിയേരി പെട്രോൾ പമ്പിന് സമീപം സുരേഷിന്റെ ' തുളസി വീടിന് നേരെ ഏതോ സ്ഫോടക വസ്തു എറിഞ്ഞ് കടന്നു കളഞ്ഞു എന്നാണ് കേസ് .
എറിഞ്ഞ സ്ഫോടക വസ്തു ഭിത്തിയിൽ തട്ടി നാശ നഷ്ടം ഉണ്ടായെന്നും ഭീതി പരത്തിയെന്നുമാണ് പരാതി.
15 ന് പുലർച്ചെ സുരേഷ് അത്തോളി പോലീസ് സ്റ്റേഷനിൽ പരാതി നൽകി. ക്രൈം നമ്പർ 239 / 2017 പ്രകാരം കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അതിനിടെ സംഭവം നടന്ന പിറ്റേ ദിവസം ഉള്ളിയേരിയിൽ ഹർത്താൽ ആചാരിച്ചു.
ഒരാഴ്ചക്കുളളിൽ 3 പേരെ അറസ്റ്റ് ചെയ്തു. പ്രതികൾ റിമാൻ്റിലായി . സി പി എം ബ്രാഞ്ച് സെക്രട്ടറി അനിൽ കുമാർ കായപ്പറ്റ ,
ഡി വൈ എഫ് ഐ നേതാക്കളായ രജിൻ കാഞ്ഞിരമുളളതിൽ ,
ബാബു കൈപെൻ കുഴിയിൽ എന്നിവർക്കെതിരെയാണ് കേസെടുത്തത്.
90 ദിവസത്തിനുള്ളിൽ പോലീസ് കുറ്റപത്രം നൽകി. ഇന്ന് രാവിലെയാണ്
കോഴിക്കോട് ജില്ലാ സെഷൻസ് നമ്പർ 5 കോടതിയാണ് വിധി
പുറപ്പെടുപ്പിച്ചത് .
പബ്ലിക് പ്രോസിക്ക്യൂട്ടറിന് വേണ്ടി ശ്രീജയും പ്രതിഭാഗത്തിന് വേണ്ടി അഡ്വ ജോജു സിറിയക്ക് ഹാജരായി. കെ കെ സുരേഷ് നിലവിൽ ഉള്ളിയേരി മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് ആണ്