അത്തോളി റൂട്ടിലെ ബസ് പണിമുടക്ക് പൂർണം; വലഞ്ഞത് വിദ്യാർഥികൾ
അത്തോളി റൂട്ടിലെ ബസ് പണിമുടക്ക് പൂർണം; വലഞ്ഞത് വിദ്യാർഥികൾ
Atholi News18 Jul5 min

അത്തോളി റൂട്ടിലെ ബസ് പണിമുടക്ക് പൂർണം; വലഞ്ഞത് വിദ്യാർഥികൾ



സ്വന്തം ലേഖകൻ 



അത്തോളി :കോഴിക്കോട്- അത്തോളി

ഉള്ളിയേരി റൂട്ടിൽ സർവീസ് നടത്തുന്ന ലോക്കൽ ബസ് ജീവനക്കാർ ഇന്ന് വ്യാഴാഴ്ച നടത്തിയ സമരം പൂർണം . ചീക്കിലോട്, കൊളത്തൂർ, വേളൂർ , തോരായി, ഉള്ളിയേരി , അന്നശ്ശേരി, പാവയിൽ റൂട്ടുകളിലോടുന്ന 40 ബസ് ജീവനക്കാരാണ് പണിമുടക്കിൽ പങ്കെടുത്ത് സർവീസ് നിർത്തിയത് . 

തൊഴിലാളി കോ-ഓർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു പണിമുടക്ക് . ലോക്കൽ ബസുകളുടെ സമരം വിദ്യാർഥികളെയാണ് കൂടുതലായും ബാധിച്ചത്. അത്തോളി ജിവിഎച്ച്എസ്എസിലെ 50 % ലധികം കുട്ടികൾ ഇന്ന് സ്കൂളിൽ ഹാജരായില്ല.40 ബസിലെ തൊഴിലാളികൾ ഒരു ദിവസം സൂചനാ പണിമുടക്കിയ സാഹചര്യത്തിൽ പ്രശ്നത്തിൽ ഇടപെട്ട് ചർച്ച നടത്താൻപോലും ജില്ലാ അധികൃതർ തയ്യാറാവാത്തതിൽ 

കോ-ഓർഡിനേഷൻ കമ്മിറ്റി യോഗം പ്രതിഷേധിച്ചു. അണ്ടിക്കോട് വായനശാലയിൽ നടത്തിയ യോഗത്തിൽ പ്രസിഡൻ്റ് വി.എം അനുരാഗ് (പാലക്കൽ ബസ്) അധ്യക്ഷത വഹിച്ചു.

 സെക്രട്ടറി റിയാസ് ( വരദാനം ബസ്) , കാർത്തികേയൻ (ഹാരീസ് ബസ് ) ,

 സുനി (എം.പി.ജി ബസ്) എന്നിവർ പ്രസംഗിച്ചു.

 അതേ സമയം റൂട്ടിലെ 

ലൈൻ ബസുകൾ ഇന്ന് സർവീസ് നടത്തിയിരുന്നു . 

സംസ്ഥാന പാതയിൽ റോഡിന്റെ ശോചനിയാവസ്ഥ ഉടൻ പരിഹരിക്കുക എന്നിവ ഉൾപ്പെടെയുള്ള ആവിശ്യങ്ങൾ സർക്കാരിന് മുൻപിൽ ബോധ്യപ്പെടുത്തുന്നതിനായിട്ടായിരുന്നു ബസ് തൊഴിലാളി കോഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ  

സൂചനാ പണിമുടക്ക് നടത്തിയത്. മുഴുവൻ ബസ് ജീവനക്കാർ പണിമുടക്കിൽ പങ്കെടുത്തത് വൻ വിജയമെന്ന് കോർഡിനേഷൻ കമ്മിറ്റി പ്രസിഡൻ്റ് വി.എം അനുരാഗ് അത്തോളി ന്യൂസ്‌ നോട്‌ പറഞ്ഞു

Recent News