
സോളാർ പാനൽ വൃത്തിയാക്കുന്നതിനിടെ കാൽ വഴുതി വീഴ്ച; തലക്കുളത്തൂർ സ്വദേശിക്ക് ദാരുണ അന്ത്യം
തലക്കുളത്തൂർ: വീടിന്റെ രണ്ടാം നിലയിൽ ഘടിപ്പിച്ച സോളാർ പാനൽ വൃത്തിയാക്കുന്നതിനിടെ കാൽ വഴുതി താഴെ വീണു മധ്യവയസ്കന് ദാരുണ അന്ത്യം. എടക്കര കൊട്ടാര കുന്നുമ്മൽ അറുമുഖനാണ് ( 64 ) മരിച്ചത് . ഉടനെ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഭാര്യ മാലതി. മക്കൾ സ്വരാജ് ജൂനിയർ അസിസ്റ്റൻറ് കെഎസ്എഫ്ഇ ഈങ്ങാപ്പുഴ ബ്രാഞ്ച് , അരുൺ ലാൽ (ആർമി), സ്മിത (ലാബ് ടെക്നീഷ്യൻ മെഡിക്കൽ കോളേജ്, കോഴിക്കോട്), മരുമക്കൾ സുവിക്ഷ താമരശ്ശേരി, ശ്രീദിഷ്ണ പാലത്ത് ,രജീഷ് പാലത്ത് ,സഹോദരങ്ങൾ മണി ഹെഡ്മാസ്റ്റർ കാക്കവയൽ ഗവൺമെൻറ് ഹൈസ്കൂൾ, സുനിൽകുമാർ കോടപ്പാനി ,ജാനകി ,ശാന്ത വസന്ത ,സുഭദ്ര (നേഴ്സിംഗ് അറ്റൻഡ് റിട്ടയേർഡ്), പരേതയായ രാധ