നെഹ്രു വിശ്വപൗരനായ മികച്ച പിതാവ് - ബിബിൽ കല്ലട
അത്തോളി: ഒരച്ഛൻ മകൾക്കയച്ച കത്തുകൾ മക്കളെ വിശ്വപൗരന്മാരാക്കാനുള്ള ഒരഛൻ്റെ കാഴ്ചപ്പാടിൻ്റെ പുസ്തകമാണെന്ന് കെ.എസ്.യു ജില്ലാ ജന. സെക്രട്ടറി ബിബിൽ കല്ലട പറഞ്ഞു. മകളുടെ സുഖാന്വേഷണം തേടലായിരുന്നില്ല നെഹ്രുവിൻ്റെ കത്തുകളിൽ. പകരം ഇന്ത്യയേയും ലോകത്തേയും പ്രകൃതിയേയും മകളെ പഠിപ്പിക്കുകയായിരുന്നു ഓരോ കത്തിലൂടെയും നെഹ്രു ചെയ്തത്. അത്തോളി മണ്ഡലം സംസ്കാര സാഹിതി നടത്തിയ നെഹ്രു അനുസ്മരണത്തോടനുബന്ധിച്ചു നടത്തിയ ടേബിൾ ടോക്ക് ഉദ്ഘാടനം ചെയ്യുകയായിരുന്നു കെ.എസ്.യു ജില്ലാ ജന. സെക്രട്ടറി ബിബിൽ കല്ലട. ഒരച്ഛൻ മകൾക്കയച്ച കത്തും നെഹ്രുവും എന്ന വിഷയത്തിൽ വി.ബി. വിജീഷ് ടേബിൾ ടോക്ക് നടത്തി. മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റ് സുനിൽ കൊളക്കാട് അധ്യക്ഷത വഹിച്ചു.
ജൈസൽ അത്തോളി
അജിത് കരുമുണ്ടേരി,
രാജേഷ് കൂട്ടാക്കിൽ, വാസവൻ പൊയിലിൽ, ഗിരീഷ് പാലാക്കര എന്നിവർ പ്രസംഗിച്ചു.