ആഘോഷമായി അത്തോളി എം ഇ എസിൽ പ്രീ പ്രൈമറി പ്രവേശനോത്സവം
അത്തോളി :എം. ഇ.എസ് സ്കൂൾ പ്രീ പ്രൈമറി പ്രവേശനോത്സവം
ആഘോഷമാക്കി.
ചടങ്ങിൽ എംഇഎസ് എജ്യുക്കേഷൻ ബോർഡ് സെകട്ടറി
കെ എം.ഡി മുഹമ്മദ് ഉദ്ഘാടനം ചെയ്തു
ഗാനരചയിതാവും ഗായകനുമായ ബാപ്പുവാവാട് മുഖ്യാതിഥിതിയായി.
സ്കൂൾ വൈസ്പ്രിൻസിപ്പൽ അഖില ജെ, എം.ഇ.എസ് ജില്ലാ സെക്രട്ടറി എ ടി എം അഷ്റഫ്, സ്കൂൾ ചെയർമാൻ പി എച്ച് മുഹമ്മദ്, സെക്രട്ടറി അബൂബക്കർ, ചാത്തമംഗലം എം.ഇ.എസ് സ്കൂൾ ഹെഡ് മാസ്റ്റർ കേശവൻ നമ്പൂതിരി എന്നിവർ ചടങ്ങിൽ സംസാരിച്ചു.
എഴുത്തുകാരനും സ്കൂൾ ട്രെഷററുമായ ഹസ്സൻ തിക്കോടിയുടെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ സ്കൂൾ അധ്യാപകരും അനധ്യാപകരും രക്ഷിതാക്കളും വിദ്യാർത്ഥികളും നവാഗതരായ കുട്ടികൾക്ക് സമ്മാന വിതരണം ചെയ്തു. തുടർന്ന് കൂടുതൽ കുട്ടികൾക്ക് സ്കൂളിലേക്ക് പ്രവേശനം നൽകിയ അധ്യാപകരായ സബിത എസ്.കെ,
അഖില ജെ, ജനത്തുനിസ ടി.കെ, മിനി.എം.കെ എന്നിവരെ ആദരിച്ചു . സ്കൂൾ സ്റ്റാഫ് സെക്രട്ടറി റുക്സീന എൻ.കെ നന്ദി പറഞ്ഞു.
സംഗീത അധ്യാപകൻ മണികണ്ഠൻ ചേളന്നൂർ, ഫിസിക്കൽ എജ്യുക്കേഷൻ അധ്യാപകൻ സ്റ്റാലിൻ എന്നിവരുടെ നേതൃത്വത്തിൽ കലാപരിപാടികളും നടത്തി.