അനിശ്ചിതാവസ്ഥ ഒഴിവായി ',  അത്തോളി റൂട്ടിൽ ലോക്കൽ ബസുകൾ  വ്യാഴാഴ്ച സർവീസ് നിർത്തി വെക്കും ;  കോഴിക്കോ
അനിശ്ചിതാവസ്ഥ ഒഴിവായി ', അത്തോളി റൂട്ടിൽ ലോക്കൽ ബസുകൾ വ്യാഴാഴ്ച സർവീസ് നിർത്തി വെക്കും ; കോഴിക്കോട് - കുറ്റ്യാടി ലൈൻ ബസുകൾ ഓടും.
Atholi News17 Jul5 min

അനിശ്ചിതാവസ്ഥ ഒഴിവായി ',

അത്തോളി റൂട്ടിൽ ലോക്കൽ ബസുകൾ  വ്യാഴാഴ്ച സർവീസ് നിർത്തി വെക്കും ; കോഴിക്കോട് - കുറ്റ്യാടി ലൈൻ ബസുകൾ ഓടും



സ്വന്തം ലേഖകൻ 



അത്തോളി : അത്തോളി

ഉള്ളിയേരി റൂട്ടിൽ 18 ന്

വ്യാഴാഴ്ച ലോക്കൽ ബസുകൾ പണിമുടക്കുമെന്ന്

 40 ഓളം ബസുകളുടെ കോ-ഓർഡിനേഷൻ കമ്മിറ്റി അറിയിച്ചു. 

14 ദിവസം മുമ്പെ നോട്ടീസ് നൽകിയിട്ടും ചർച്ചക്കു പോലും അധികൃതർ തയ്യാറായിട്ടില്ലെന്നും അതുകൊണ്ടാണ് സമരവുമായി മുന്നോട്ട് പോകുന്നതെന്നും കോ-ഓർഡിനേഷൻ കമ്മിറ്റി പ്രസിഡൻ്റ് വി.എം അനുരാഗും സെക്രട്ടറി റിയാസും

അത്തോളി ന്യൂസിനോട് 

പറഞ്ഞു. 

ഇത് സംബന്ധിച്ച് അനിശ്ചിതാവസ്ഥ ഉണ്ടായതിനെതുടർന്ന് അത്തോളി ന്യൂസ്‌ അന്വേഷിക്കുകയായിരുന്നു.

അതേ സമയം ഈ റൂട്ടിലെ 

ലൈൻ ബസുകൾ ഓടുകയും ചെയ്യും. 

സംസ്ഥാന പാതയിൽ റോഡിന്റെ ശോചനിയാവസ്ഥ ഉടൻ പരിഹരിക്കുക ഉൾപ്പെടെയുള്ള ആവിശ്യങ്ങൾ സർക്കാരിന് മുൻപിൽ ബോധ്യപ്പെടുത്തുന്നതിനായി കോഴിക്കോട് 

അത്തോളി -ഉള്ളിയേരി ബസ് തൊഴിലാളി കോഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ വ്യാഴാഴ്ച്ച 

സൂചനാ പണിമുടക്ക് നടത്തുന്നത്. 

ഉള്ളിയേരി, മലബാർ മെഡിക്കൽ കോളേജ് ,കൂമുള്ളി, കൊടശ്ശേരി, അത്തോളി വരെ ഉള്ള റോഡിന്റെ ശോചനിയാവസ്ഥ ഉടൻ പരിഹരിക്കുക,

 അത്തോളി അങ്ങാടി -ചീക്കിലോട് റോഡ്, അണ്ടിക്കോട് - അന്നശ്ശേരിറോഡ്,

പറമ്പത്ത് - തലകുളത്തൂർ എന്നിവിടങ്ങളിലെ അനധികൃത വാഹന പാർക്കിംഗ് നിരോധിക്കുക,

കൂമുള്ളി,അത്തോളി, അമ്പലപ്പടി എന്നീ സ്ഥലങ്ങളിൽ സ്കൂൾ വിടുന്ന സമയങ്ങളിൽ പോലീസിനെ നിയമിക്കുക,

പാവങ്ങാട് മുതൽ ഉള്ളിയേരി വരെ ഉള്ള റൂട്ടിൽ ചരക്ക് വാഹനങ്ങൾ രാവിലെ മുതൽ രാത്രി വരെ റോഡ് ബ്ലോക്ക് ഉണ്ടാക്കി യാത്ര ചെയുന്നത് തടയുക. അവർക്ക് ഓടാൻ അനുവദിച്ച സമയങ്ങളിൽ മാത്രം ഓടാൻ അനുമതി കൊടുക്കുക

എന്നിവ ഉന്നയിച്ചാണ് പണിമുടക്ക് .

Recent News