അത്തോളി ശ്രീ പാലോറത്ത് കാവ് ഭഗവതി ക്ഷേത്രത്തിൽ
പൊങ്കാല സമർപ്പിച്ചു ;വെള്ളിയാഴ്ച സർവൈശ്യര്യ പൂജയും സർപ്പബലിയും
അത്തോളി : പൊങ്കാല കലത്തിലേക്ക് വെള്ളം ഒഴിച്ചു , ചുറ്റിലും പൂവ് കൊണ്ട് അലങ്കരിച്ചു. അരിയും ശർക്കരയും നെയ്യും വിറകും സമീപത്തായി ഒരുക്കി. പൊങ്കാലക്കെത്തിയ സ്ത്രീകളുടെ ഇനിയുള്ള ഊഴം നിവേദ്യക്കാനുള്ള തയ്യാറെടുപ്പുകളായിരുന്നു. അത്തോളി ശ്രീ പാലോറത്ത് കാവ് ഭഗവതി ക്ഷേത്രോത്സവത്തിൻ്റെ രണ്ടാം ദിവസമായ ഇന്ന് വ്യാഴ്ച രാവിലെ പരിസരത്തെല്ലാം അടുപ്പ് കൂട്ടി കാത്തിരിക്കുന്ന സ്ത്രീകളുടെ നീണ്ട നിര കാണാമായിരുന്നു.
രാവിലെ കൃത്യം 8 മണിയോടെ പണ്ടാര അടുപ്പിൽ നിന്നും ക്ഷേത്രം മേൽശാന്തി സുമേഷ് നന്ദാനം തീ പകർന്നു നൽകി, മറ്റ് അടുപ്പുകളിലേക്ക് കൈമാറിയപ്പോൾ ദേവീ സ്തുതി മന്ത്രങ്ങളാൽ ഭക്തി സാന്ദ്രമായി.
അൽപ്പ സമയം കഴിയുമ്പോഴേക്കും അരി തിളച്ചു, അകമ്പടിയായി ദേവിക്ക് ഭക്തർ കുരവയിട്ട് പ്രാർത്ഥന നടത്തി. പിന്നാലെ നിവേദ്യത്തിലേക്ക് തീർത്ഥം തളിച്ച് പ്രസാദമായി ദേവിക്ക് നിവേദിച്ചു.
ക്ഷേത്രം രക്ഷാധികാരികളായ സി കെ രാഘവൻ , കൊല്ലോത്ത് കൃഷ്ണൻ , ഭരണ സമിതി പ്രസിഡന്റ് ആർ എം കുമാരൻ , പി രമേശൻ , ഡി ജോഷി , എം കെ രവീന്ദ്രൻ , സുധീഷ് കുനിയേൽ ,
മാതൃസമിതി പ്രസിഡന്റ് ടി ടി മൈഥിലി, എം കെ ശാലിനി തുടങ്ങിയവർ നേതൃത്വം നൽകി. വെള്ളിയാഴ്ച വൈകിട്ട് 4 ന് സർവൈശ്യര്യ പൂജയും 6 ന് സർപ്പബലി നടക്കും.
30 ന് ഉത്സവം സമാപിക്കും
ദേവീ ശരണം ..
അത്തോളി ശ്രീ പാലോറത്ത് കാവ് ഭഗവതി ക്ഷേത്രോത്സവത്തിൻ്റെ രണ്ടാം ദിവസമായ ഇന്ന് രാവിലെ സ്ത്രീകൾ പൊങ്കാല സമർപ്പണം നടത്തുന്നു.
ഫോട്ടോ: ആവണി എ എസ്