ഓണത്തിന്റെ കൂട്ടായ്മ അത്ഭുതപ്പെടുത്തിയെന്ന് സിറ്റി പോലീസ് കമ്മീഷണർ
കോഴിക്കാട് :മലബാറിലെ യുവസംരംഭകരുടെ കൂട്ടായ്മയായ ദി ബിസിനസ്സ് ക്ലബിന്റെ ഓണാഘോഷം' ടി ബി സി ഓണം 2023' സംഘടിപ്പിച്ചു.
സിറ്റി പോലീസ് കമ്മീഷ്ണർ രാജ് പാൽ മീണ ഉദ്ഘാടനം ചെയ്തു.
എല്ലാവരെയും ഒത്തൊരുമിപ്പിക്കുന്ന ഓണാഘോഷം തന്നെ അൽഭുതപെടുത്തിയെന്ന്
അദ്ദേഹം പറഞ്ഞു.
ബിസിനസ്സ് ക്ലബ് പ്രസിഡണ്ട് എ കെ ഷാജി അധ്യക്ഷത വഹിച്ചു.
മെഹറൂഫ് മണലോടി,
ഹുമയൂൺ കള്ളിയത്ത് ,
കെ സലാം,
ഷെമീം കാജ,
ഖസൽ മുജീബ്
എന്നിവർ നേതൃത്വം നൽകി.
വടംവലി, ഉറിയടി, ഗെയിം ഷോ എന്നിവയും
നയൻ ജെ ഷാ , കെ സലാം , സി എസ് ആഷിഖ് എന്നിവരുടെ ആലപനവും നടന്നു
ഫോട്ടോ : ടി ബി സി ഓണം 2023
സിറ്റി പോലീസ് കമ്മീഷ്ണർ രാജ് പാൽ മീണ ഉദ്ഘാടനം ചെയ്യുന്നു