അത്തോളി പഞ്ചായത്തിൽ വിവിധ പദ്ധതികൾ ; ഉദ്ഘാടനം ഞായറാഴ്ച
അത്തോളി :ഗ്രാമ പഞ്ചായത്ത് 2022 - 23 സാമ്പത്തിക വർഷത്തിലെ വിവിധ പദ്ധതികളുടെ ഉദ്ഘാടന കർമ്മം നാളെ ഞായറാഴ്ച നടക്കും.
രാവിലെ 9.30 ന് വാർഡ് 6 ൽ വനിതാ സാംസ്കാരികനിലയം ചങ്ങരോത്ത് കോളനി, കൊടക്കല്ല്.
10.30 ന് വാർഡ് 13 ൽ നീന്തൽ പരിശീലന കേന്ദ്രം കുനിയിൽ കുളം
11 ന് വാർഡ് 14 ൽ വിപുലീകരിച്ച എം സി എഫ് കേന്ദ്രം, കൊടക്കല്ല്. ഉച്ചയ്ക്ക്
2 ന്- വാർഡ് 3 ൽ കോതങ്കൽ വിഞ്ജാൻ വാടി
തയ്യിൽ മീത്തൽ കോളനി നവീകരണം.
പദ്ധതികളുടെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഷീബ രാമചന്ദ്രൻ നിർവ്വഹിക്കും വൈസ് പ്രസിഡന്റ് സന്ദീപ് നാലു പുരയ്ക്കൽ അധ്യക്ഷനാകും. എല്ലാവരെയും പരിപാടിയിലേക്ക് ക്ഷണിക്കുന്നതായി പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.