രാമനാട്ടുകരയിൽ തുണിക്കടയ്ക്ക് തീ പിടിച്ചു ;
മൂന്നരക്കോടിയുടെ നഷ്ടം
കോഴിക്കോട് :രാമനാട്ടുകരയിൽ വൈറ്റ് സിൽക്സ് എന്ന തുണിക്കടയ്ക്ക് തീപിടിച്ചു. നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് പെട്ടന്ന് തീയണച്ചതിനാൽ വൻ അപകടം ഒഴിവായി. മൂന്നര കോടി രൂപയുടെ നഷ്ടമുണ്ടായെന്ന് കടയുടമ മുഹമ്മദ് കുട്ടി പറഞ്ഞു.
ഞായറാഴ്ച്ച അവധിയായതിനാൽ അടച്ചിട്ടിരിക്കുകയായിരുന്ന രാമനാട്ടുകരയിലെ വൈറ്റ് സിൽക്സിൽ പുക ഉയരുന്നത് നാട്ടുകാരാണ് കണ്ടത്
ട്രാഫിക് പോലീസ് അറിയിച്ചതോടെ ഫയർഫോഴ്സ് എത്തി . നാല് യൂണിറ്റ് ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് പെട്ടന്ന് തീയണച്ചതോടെ വലിയ ദുരന്തം ഒഴിവായി. മൂന്നര കോടിയോളം രൂപയുടെ നഷ്ടമുണ്ടായെന്നാണ് പ്രാഥമിക കണക്ക്.
തൊട്ടടുത്ത് ധാരാളം കടകളും സ്ഥാപനങ്ങളും ഉണ്ട്. അതിവേഗം തീയണച്ചത് രക്ഷയായി.
ഷോർട്ട് സർക്യൂട്ടാകാം തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം