അത്തോളിയിൽ കാർ നിയന്ത്രണം വിട്ട്
കടയുടെ മതിലിടിച്ചു ; അപകടം ഒഴിവായത് തലനാരിഴക്ക്
അത്തോളി :കാർ നിയന്ത്രണം വിട്ട് കടയുടെ മതിലിൽ ഇടിച്ചു മുൻഭാഗം തകർന്നു.
കാറിൽ സഞ്ചരിച്ചിരുന്ന കുറ്റ്യാടി കായക്കൊടി ചങ്ങരംകുളം സ്വദേശികളായ മാതാവിനും മകനും ചെറിയ പരിക്കേറ്റു. ഇവർ മൊടക്കല്ലൂരിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടി.
സംസ്ഥാനപാതയിൽ അത്തോളി ജി എം യു പി സ്കൂളിന് സമീപം വ്യാഴാഴ്ച രാവിലെ എട്ടരയോടെയാണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ട കാർ ബ്യൂട്ടിക്യു റെഡിമെയ്ഡ് ഷോപ്പിന്റെ സംരക്ഷണ ഭിത്തിയിലേക്കും ഇടിച്ചു കയറി ,മുൻഭാഗത്തെ ഗ്ലാസും, മേൽക്കൂരയിലെ ഷീറ്റുകൾ തകർന്നു. കാറിന്റെ മുൻഭാഗം കേടുപാടുകൾ സംഭവിച്ചു. കടയുടമയുടെ പരാതിയിൽ അത്തോളി പൊലിസ് അന്വേഷണം ആരംഭിച്ചു.