അത്തോളിയിൽ
"മാലിന്യ മുക്തം നവകേരളം" രണ്ടാംഘട്ടം : ഹരിത സ്ഥാപനം
ഹോമിയോ ഡിസ്പെൻസറി
ഹരിത വിദ്യാലയം ജി.എം.യു.പി സ്കൂൾ വേളൂർ
ഹരിത കവല
വേളൂർ വെസ്റ്റും പ്രഖ്യാപിച്ചു.
അത്തോളി: അത്തോളി ഗ്രാമപഞ്ചായത്ത് "മാലിന്യ മുക്തം നവകേരളം" രണ്ടാംഘട്ട കർമ്മ പദ്ധതിയുടെ ഭാഗമായി ഹോമിയോ ഡിസ്പെൻസറി ഹരിത സ്ഥാപനമായും ഹരിത വിദ്യാലയമായി ജി.എം.യു.പി സ്കൂൾ വേളൂരും ഹരിത കവലയായി വേളൂർ വെസ്റ്റും പ്രഖ്യാപിച്ചു.
വേളൂർ റൈപ്പേറിയൻ ക്ലബ്ബ് പരിസരത്തു വെച്ചും നടന്ന പ്രഖ്യാപന ചടങ്ങ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട്
സി കെ റിജേഷ് ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എ.എം.സരിത അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് മെമ്പർമാരായ
രമ പി എം,
എ എം വേലായുധൻ, വാസവൻപൊയിലിൽ, ഫൗസിയ ഉസ്മാൻ, ശാന്തി മാവീട്ടിൽ,
ഡോ: നീമ,
ജി എം യു .പി സ്കൂൾ ഹെഡ്മാസ്റ്റർ ഗിരീഷ്, അധ്യാപകനും ജില്ലാശുചിത്വമിഷൻ കോഡിനേറ്ററുമായ ഷിബു, പഞ്ചായത്ത്തല ഗ്രീൻ അംബാസിഡർ ജി.എം.യു.പി സ്കൂൾ വിദ്യാർത്ഥി ജ്യോതിക, ശുചിത്വമിഷൻ കോഡിനേറ്റർ ആഷിത, റൈപ്പേറിയൻ ക്ലബ്ബ് ഭാരവാഹികളായ കുമാരൻ, സുനിൽ കുമാർ തുടങ്ങിയവർ സംസാരിച്ചു.
ഗ്രാമപഞ്ചായത്ത് അസി: സെക്രട്ടറി എ.പി.മിനി സ്വാഗതവും
ഗ്രാമ പഞ്ചായത്ത് ഹെൽത്ത് ഇൻസ്പക്ടർ ഫർസത് നന്ദിയും പറഞ്ഞു.
ഹരിത സ്ഥാപനമായി പ്രഖ്യാപിച്ച ഹോമിയോ ഡിസ്പെൻസറിക്കും, ഹരിത വിദ്യാലയമായി തെരഞ്ഞെടുത്ത ജി എം.യു പി സ്കൂളിനും ഹരിത കേരള മിഷനിൽ നിന്നുള്ള ഹരിത സ്ഥാപന സാക്ഷ്യപത്രം കൈമാറി.