ഉളളിയേരിയിൽ മെഡിക്കൽ ക്യാമ്പും   രക്തദാനവും ;ബോധവൽക്കരണവും   സേവന സന്നന്ധതയുമായി  വേറിട്ടതായി ക്യാമ്
ഉളളിയേരിയിൽ മെഡിക്കൽ ക്യാമ്പും രക്തദാനവും ;ബോധവൽക്കരണവും സേവന സന്നന്ധതയുമായി വേറിട്ടതായി ക്യാമ്പ്
Atholi News29 Jun5 min

ഉളളിയേരിയിൽ മെഡിക്കൽ ക്യാമ്പും 

രക്തദാനവും ;ബോധവൽക്കരണവും 

സേവന സന്നന്ധതയുമായി  വേറിട്ടതായി ക്യാമ്പ് 




സ്വന്തം ലേഖകൻ



ഉള്ളിയേരി : മിൽമ ഉഉളിയേരി മാർക്കറ്റിംഗ് ഡിപ്പോയുടെയും ഉള്ളിയേരി സാമൂഹ്യക ആരോഗ്യ കേന്ദ്രത്തിന്റെയും ആഭിമുഖ്യത്തിൽ മെഡിക്കൽ ക്യാമ്പും രക്തദാനവും നടത്തി. 

ഗ്രാമ പഞ്ചായത്ത് ഒമ്പതാം വാർഡ് മെമ്പർ കെ.എം സുധീഷ് ഉദ്ഘാടനം ചെയ്തു.

ഡിപ്പോ മാനേജർ റോബിൻ ജോർജ് അധ്യക്ഷത വഹിച്ചു. ഉള്ളിയേരി സാമൂഹ്യക ആരോഗ്യ കേന്ദ്രത്തിലെ ഡോ. ധന്യ ആരോഗ്യ ബോധവൽകരണ ക്ലാസ് നടത്തി. മാധ്യമ പ്രവർത്തകൻ 

അജീഷ് അത്തോളി മുഖ്യാതിഥിയായി.

news image

ഹെൽത്ത് ഇൻസ്പക്ടർ മുരളീധരൻ , സാമൂഹ്യ പ്രവർത്തകൻ അരുൺ നമ്പിയാട്ടിൽ, ആശാ വർക്കർ അംബിക. വി തപൺ, ബീനിഷ് എന്നിവർ സംസാരിച്ചു. കെ പി ബാബു സ്വാഗതവും ദിൽജിത്ത് നന്ദിയും പറഞ്ഞു. ജനപങ്കാളിത്തം കൊണ്ട് ക്യാമ്പ് ശ്രദ്ധമായി ജെ എച്ച് ഐ സുജിത്ത്, ജെ ഡി എച്ച് എൻ സ്മിത, എം എൽ എസ് പിമാരായ ജോതി, അനഷ, ശ്രുതി, ലിമ ,ഓപ്റ്റോമീറ്ററിസ്റ്റ് മിനി എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. തുടർന്ന് നടത്തിയ രക്തദാനത്തിന് അരുൺ നമ്പിയാട്ടിൽ നേതൃത്വം നൽകി. നിരവധി പേർ രക്തം ദാനം ചെയ്യാൻ സന്നദ്ധതരായി.

news image

Recent News