കൊളത്തൂർ എസ് ജി എം ജിഎച്ച്എസ് സ്കൂളിൽ പൂർവ്വ വിദ്യാർത്ഥി സംഘടന
കൊളത്തൂർ എസ് ജി എം ജിഎച്ച്എസ് സ്കൂളിൽ പൂർവ്വ വിദ്യാർത്ഥി സംഘടന
Atholi News9 Oct5 min

കൊളത്തൂർ എസ് ജി എം ജിഎച്ച്എസ് സ്കൂളിൽ പൂർവ്വ വിദ്യാർത്ഥി സംഘടന

അത്തോളി :സുവർണ്ണ ജൂബിലി ആഘോഷിക്കുന്ന കൊളത്തൂർ എസ് ജി എം ജിഎച്ച്എസ് സ്കൂളിൽ 50 ബാച്ചുകളടങ്ങിയ പൂർവ്വ വിദ്യാർത്ഥി സംഘടന രൂപീകരിച്ചു. എൻ. കെ രാധാകൃഷ്ണൻ അധ്യക്ഷതവഹിച്ചു. പ്രിൻസിപ്പൽ സിബി ജോസഫ്, വാർഡ് മെമ്പർ ഷിജു തയ്യിൽ, കെപി സത്യൻ, കെ.വി. ഷിബു എന്നിവർ പ്രസംഗിച്ചു.

ഭാരവാഹികളായി താഴെ പറയുന്നവരെ തിരഞ്ഞെടുത്തു.

സുനിൽ കൊളക്കാട് (പ്രസിഡണ്ട് )

പി.എസ്. സ്മിജ,

മനോജ് കുമാർ കൊളത്തൂർ, സി.കെ. രാജീവൻ, കെ.കാർത്തികേയൻ,

നിളാമുദ്ദീൻ

(വൈസ് പ്രസിഡൻറുമാർ)

എൻ കെ രാധാകൃഷ്ണൻ

(സെക്രട്ടറി)

ടി.ജയകൃഷ്ണൻ, സുജിത് കുമാർ, അബ്ദുൾ റഷീദ്, ടി.സുഭദ്ര, ടി.എം. രമ്യേഷ് (ജോ. സെക്രട്ടറിമാർ )

കെ എം രൂപേഷ് (ട്രഷറർ)

Tags:

Recent News