വാനമ്പാടിയുടെ ശബ്ദം വീണ്ടും പെയ്തിറങ്ങി',  അക്ഷര വിശ്വനാഥിന്റെ ഗാനസമർപ്പണം ശ്രദ്ധേയമായി
വാനമ്പാടിയുടെ ശബ്ദം വീണ്ടും പെയ്തിറങ്ങി', അക്ഷര വിശ്വനാഥിന്റെ ഗാനസമർപ്പണം ശ്രദ്ധേയമായി
Atholi News27 Aug5 min

വാനമ്പാടിയുടെ ശബ്ദം വീണ്ടും പെയ്തിറങ്ങി',

അക്ഷര വിശ്വനാഥിന്റെ ഗാനസമർപ്പണം ശ്രദ്ധേയമായി 



കോഴിക്കോട്:മലയാളത്തിന്റെ വാനമ്പാടിയുടെ ശബ്ദം വീണ്ടും പെയ്തിറങ്ങിയ അനുഭൂതിയായിരുന്നു , ഉത്രാട തലേന്ന് ടൗൺ ഹാളിൽ ഒത്തുകൂടിയ കോഴിക്കോട്ടെ സംഗീത സ്വാദകർക്ക്.

ചിത്ര സോങ്ങ് ലൗവേഴ്സ് 

അസോസിയേഷന്റെയും ഇപ്രസ് മീഡിയയുടെയും സഹകരണത്തോടെ

60 ന്റെ നിറവിൽ എത്തിയ പ്രിയ ഗായിക ചിത്രയ്ക്ക് 

 ചിത്ര@ 60 

ഗാനോപാഹാരവുമായി  അക്ഷര വിശ്വനാഥ് എന്ന യുവ ഗായികയെത്തിയതാണ്  ശ്രാേതാക്കൾക്ക് വേറിട്ട അനുഭവമായത്.

ഓണാഘോഷത്തിന്റെ തിരക്കിനിടയിലും തിങ്ങി നിറഞ്ഞ സദസ്സിലാണ് , കെ.എസ്. ചിത്രയുടെ മലയാള ഗാന

രംഗത്തേക്കുള്ള ആദ്യ ചുവടുവെപ്പ് മുതൽ മലയാളത്തിന്റെ വാനമ്പാടി കേരളീയരുടെ മനസ്സിലേക്ക് ആഴ്ന്നിറങ്ങിയ മുപ്പതോളം ഗാനങ്ങൾ , അക്ഷര വീണ്ടും തന്റെ ശബ്ദത്തിലൂടെ പുനർ ജനിപ്പിച്ചത്.

ഞാൻ ഏകനാണ് എന്ന ചിത്രത്തിൽ സത്യൻ അന്തിക്കാടിന്റെ വരികൾക്ക് എം.ജി. രാധാകൃഷ്ണൻ ഈണമിട്ട് ചിത്ര പാടിയ

രജനി പറയൂ എന്ന ഗാനത്തോടെ തുടങ്ങിയ ഗാനാർച്ചന ഓണക്കാലം വരിക ളിലാവാഹിച്ച അത്തപ്പൂവും നുള്ളി തൃത്താപൂവും നുള്ളി ഒന്നാനം പാടി ..... എന്ന പാട്ടോടെയാണ് അവസാനിച്ചത്.

പരിപാടിയുടെ ഉദ്ഘാടനം തുറമുഖ- പുരാവസ്തുവകുപ്പ് മന്ത്രി അഹമ്മദ് ദേവർ കോവിൽ നിർവഹിച്ചു.

ഉദ്ഘാടന ചടങ്ങിൽ വെച്ച് ഓൺലൈനിൽ വന്ന് ഗായിക ചിത്ര പരിപാടിക്കുള്ള തന്റെ ആശംസ അറിയിച്ചു.

ഗായിക അക്ഷര വിശ്വാ നാഥ് ,ജീവകാരുണ്യ പ്രവർത്തകൻ സുലൈമാൻ കാരാടൻ , ചിത്രകാരൻ ദേവസ്യ ദേവഗിരി, നോവലിസ്റ്റ് ബേപ്പൂർ മുരളീധര പണിക്കർ , പരിസ്ഥിതി - സാംസ്കാരിക പ്രവർത്തകൻ പി.എ.അബ്ദുൾ കലാം ആസാദ് എന്നിവരെ മന്ത്രി ആദരിച്ചു. കൂടാതെ പരിപാടിയുടെ പ്രായോജകരായവർക്കുള്ള ഉപഹാരങ്ങളും മന്ത്രി നല്കി.ജില്ലാ പഞ്ചായത്ത്

മുൻ

 പ്രസിഡന്റ് ബാബു പറശ്ശേരി മുഖ്യ അതിഥിയായി.


ഖത്തർ ജയിലിൽ കഴിയുന്ന 600 ഓളം മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യക്കാരുടെ മോചനത്തിനായി ഇന്ത്യൻ പ്രവാസി മൂവ്മെന്റ് നടത്തുന്ന ക്യാമ്പയിൻ ലോഗോ പ്രകാശനം മന്ത്രിയിൽ നിന്നും ഇന്ത്യൻ പ്രവാസി മൂവ്മെന്റ്പ്രസിഡന്റ് ആർ ജെ സജിത്ത് ഏറ്റുവാങ്ങി 

 ചിത്ര സോങ്ങ് ലൗവേഴ്സ് അസോസിയേഷൻ പ്രസിഡന്റ് അബ്ദുൽ കലാം ആസാദ് ,പ്രോഗ്രാം കൺവീനർ എ വി ഫർദിസ്,

ഇവന്റ് ഡയറക്ടർ അജീഷ് അത്തോളി എന്നിവർ നേതൃത്വം നൽകി.

Tags:

Recent News