അത്തോളി പോലീസ് സ്റ്റേഷന് സമീപം കാറും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവിന് പരിക്ക്
അത്തോളി പോലീസ് സ്റ്റേഷന് സമീപം കാറും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവിന് പരിക്ക്
Atholi NewsInvalid Date5 min

അത്തോളി പോലീസ് സ്റ്റേഷന് സമീപം

കാറും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവിന് പരിക്ക്




അത്തോളി: കാറും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവിനു പരിക്ക്. സ്കൂട്ടറിൽ സഞ്ചരിച്ച അത്തോളി കണ്ണിപ്പൊയിൽ 'വൈശാഖ' ത്തിൽ അനലിനാണ് പരിക്കേറ്റത്. തലയക്കും മറ്റും പരിക്കേറ്റ ഇദ്ദേഹം കോഴിക്കോട്ടെ സ്വകാര്യ ആശ്പത്രിയിൽ ചികിത്സയിലാണ്. ഞായറാഴ്ച പുലർച്ചെ മൂന്നു മണിയോടെ പാവങ്ങാട് - ഉള്ളിയേരി സംസ്ഥാന പാതയിൽ അത്തോളി ജി.എം.യു.പിസ്കൂളിനും പൊലീസ് സ്റ്റേഷനുമിടയിലെ ഹമ്പിലാണ് അപകടം. മുന്നറിയിപ്പില്ലാതെ ഹമ്പിൽ വാഹനങ്ങൾ കയറിയുള്ള അപകടം ഇവിടെ പതിവാണ്. അത്താണി ഭാഗത്തു നിന്നും വരുന്ന സ്കൂട്ടർ ഹമ്പിൽ കയറിയിറങ്ങവേ പിറകിലെത്തിയ കാർ വന്നിട്ടിക്കുകയായിരുന്നെന്ന് പറയുന്നു. കോഴിക്കോട് ഭാഗത്തു നിന്നും വടകര ഭാഗത്തേക്ക് പോകുകയായിരുന്നു കാർ. ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻഭാഗവും സ്കൂട്ടറിന്റെ ഭാഗങ്ങളും തകർന്നു.മുന്നറിയിപ്പോ അടയാളമോ ഇല്ലാത്ത ഹമ്പിന്റെ അപകട ഭീഷണി കഴിഞ്ഞ ദിവസം ചന്ദ്രിക റിപ്പോർട്ടു ചെയ്തിരുന്നു.


ചിത്രം: അപകടത്തിൽപെട്ട കാറും സ്കൂട്ടറും

Recent News