അത്തോളിയിൽ കോടിപതി ;  വിൽപ്പനക്കാരൻ സമ്മാനർഹനെ തേടുന്നു
അത്തോളിയിൽ കോടിപതി ; വിൽപ്പനക്കാരൻ സമ്മാനർഹനെ തേടുന്നു
Atholi News4 Oct5 min

അത്തോളിയിൽ കോടിപതി ;

വിൽപ്പനക്കാരൻ സമ്മാനർഹനെ തേടുന്നു



അത്തോളി : ഗ്രാമ പഞ്ചായത്ത് ഓഫീസിന് സമീപം പ്രവർത്തിക്കുന്ന ദേവിക സ്റ്റോറിൽ നിന്നും വിറ്റ കേരള സർക്കാർ ഫിഫ്റ്റി ഫിഫ്റ്റി ലോട്ടറി ടിക്കറ്റിന് ഒരു കോടി രൂപ സമ്മാനം (നമ്പർ -എഫ് സി 682046 )ലഭിച്ചു.

ഇതോടൊപ്പം 6 പേർ 

5000 രൂപയ്ക്കും അർഹരായി(നമ്പർ 9615)

വേളൂർ ശ്രീഗംഗയിൽ എൻ കെ ഗംഗാധരന്റെ ഉടമസ്ഥതയിലുള്ളതാണ് സ്റ്റോർ . 33 വർഷമായി 

കൊളത്തൂർ- കോഴിക്കോട് റൂട്ടിൽ സർവ്വീസ് നടത്തുന്ന ബസിൽ കണ്ടക്ടറായിരുന്നു. 

നാലു വർഷമായി സ്റ്റേഷനറി കട നടത്തുന്നു. ഇതിനോടൊപ്പമാണ് ലോട്ടറി കച്ചവടം .

ഭാര്യ ആഷാകുമാരി , മക്കൾ അഖിലേഷ് ( എയർ ഫോഴ്സ് ), അഖില സത്യനാഥ് ( താമരശ്ശേരി ).


"ഇതാദ്യമായാണ് ഇത്രയും വലിയ തുക സമ്മാനം ലഭിക്കുന്നത്. സമ്മാനാർഹൻ തേടി വരുമെന്നാണ് പ്രതീക്ഷ - 72 കാരനായ ഗംഗാധരൻ അത്തോളി ന്യൂസിനോട് പറഞ്ഞു.

വിവരം അറിഞ്ഞ് കടയിൽ എത്തിയവർക്ക് മധുരം നൽകി.

Tags:

Recent News