സേവനം ചെയ്ത് മെക് 7 ഹെൽത്ത്
ക്ലബ് തോരായി നൂറാം ദിന ആഘോഷിച്ചു',
കുന്നത്തറ -തോരായിക്കടവ് റോഡ് കാട് വെട്ടി വൃത്തിയാക്കി
സ്വന്തം ലേഖകൻ
അത്തോളി : മെക് 7 ഹെൽത്ത് ക്ലബ് തോരായിയുടെ നൂറാം ദിന ആഘോഷത്തോടനുബന്ധിച്ച് കുന്നത്തറ തോരായിക്കടവ് റോഡ് കാട് വെട്ടി വൃത്തിയാക്കി.
റോഡിനിരുവശങ്ങളിലും വളർന്നു പന്തലിച്ച കാട് കുട്ടികൾക്കും വഴി യാത്രക്കാർക്കും ഏറെ പ്രയാസങ്ങൾ സൃഷ്ടിച്ചിരുന്നു.
വാഹന ഡ്രൈവർമാർക്ക് കാഴ്ച തടസ്സപ്പെടുത്തിയിരുന്ന ഈ ഭാഗത്ത് മുൻപ് പലതവണ അപകടം സംഭവിച്ചിരുന്നു.ഇതിന് പരിഹാരമായാണ്
മേക് 7അംഗങ്ങൾ സേവന സന്നദ്ധരായത്.
സ്വന്തം ആരോഗ്യ സംരക്ഷണത്തോടൊപ്പം
നാടിന്റെ നന്മയ്ക്ക് ഇത്തരം കൂട്ടായ്മ അനുഗ്രഹമാണെന്ന് പ്രദേശവാസികൾ അഭിപ്രായപ്പെട്ടു.
മെക് 7 ഹെൽത്ത് ക്ലബ് തോരായി ചീഫ് ട്രൈനർ ബഷീർ പുതിയോട്ടിൽ, കോർഡിനേറ്റർ എ കെ. ഷമീർ മാസ്റ്റർ, ട്രൈനർമാരായ പി. കെ. ഹമീദ്,യു. കെ. ഉസ്മാൻ,ഡി ദിലീഷ് കുമാർ,യൂസഫ് മറിയാസ്,അശോകൻ അയനിക്കോട്ട്,
പി. അഷ്‌റഫ് കെ.
കെ. ബഷീർ എന്നിവർ നേതൃത്വം നൽകി.
മെക് 7 അംഗങ്ങളായ എം. കെ. ബഷീർ, ഷിബേജ്,
കെ.എം.ആർ ശശി,
പി. ഗഫൂർ,നൈസാം, കെ. കെ. റഫീഖ്,
എ കെ. കുഞ്ഞായൻകുട്ടി, സി.പി. ജമാൽ, അബ്ദുൽ റസാഖ്,എ കെ നദീർ ടി.സി.നൗഷർ, പ്രസാദ് തുടങ്ങിയവർ പങ്കെടുത്തു.
പ്രധാന ആഘോഷം ഡിസംബർ 8 ന് ഞായർ രാവിലെ 6 ന് നടക്കുമെന്ന് സംഘാടകർ അറിയിച്ചു.