ലോക ജ്യോതി ശാസ്ത്ര ദിനാചരണം നടത്തി :
ദേവസ്വം ബോർഡുകളിൽ
ജ്യോതിഷ പണ്ഡിതന്മാരുടെ പ്രതിനിധികളെ ഉൾപ്പെടുത്തണമെന്ന്
ബേപ്പൂർ ടി കെ മുരളീധര പണിക്കർ
കോഴിക്കോട് : സംസ്ഥാനത്തെ ദേവസ്വം ബോർഡുകളിൽ
ജ്യോതിഷ പണ്ഡിതന്മാരുടെ പ്രതിനിധികളെ ഉൾപ്പെടുത്തണമെന്ന് ജ്യോതിഷ പണ്ഡിതനും എഴുത്തുകാരനുമായ ബേപ്പൂർ ടി കെ മുരളീധര പണിക്കർ .
പണിക്കർ സർവ്വീസ് സൊസൈറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന ജ്യോതിഷ സഭയുടെ ആഭിമുഖ്യത്തിൽ ലോക ജ്യോതി ശാസ്ത്ര ദിനാചരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സർക്കാർ ജോതിഷം ബോർഡ് ഉണ്ടാക്കണം .
ജ്യോതിഷ ശാസ്തത്തെ അവഹേളിക്കുന്നത് ചില ഗൂഡ ലക്ഷ്യങ്ങൾ ഉണ്ടെന്നും അദ്ദേഹം കുട്ടിച്ചേർത്തു. ജ്യോതിഷ സഭ ചെയർമാൻ എം .പി വിജീഷ് പണിക്കർ അധ്യക്ഷത വഹിച്ചു.
മാതാ അമൃതാനന്ദമയി മഠം പ്രതിനിധി സ്വാമി വിവേകാമൃതാനന്ദപുരി മുഖ്യാതിഥിയായി.
മുഹൂർത്ത ചിന്ത എന്ന വിഷയത്തിൽ അമ്പലക്കോത്ത് വിജയരാഘവ പണിക്കർ പ്രഭാഷണം നടത്തി.തുടർന്ന്
അമ്പലക്കോത്ത് വിജയരാഘവ പണിക്കരെയും ഡോക്ടറെറ്റ് നേടിയ എം സുധീഷ് പണിക്കരെയും ആദരിച്ചു.
ജ്യോതിഷ സഭ സെക്രട്ടറി
മൂലയിൽ മനോജ് പണിക്കർ, ചെലവൂർ ഹരിദാസ് പണിക്കർ,
പ്രബോദ് കുമാർ,
അനിൽ പണിക്കർ , ഇ എം രാജാമണി, കമല ആർ പണിക്കർ, ദേവരാജൻ തച്ചറക്കൽ , പ്രമോദ് പണിക്കർ കാരുകുളങ്ങര , ബിന്ദു പി കൊടുവള്ളി, എന്നിവർ പ്രസംഗിച്ചു.
ഫോട്ടോ :
പണിക്കർ സർവ്വീസ് സൊസൈറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന ജ്യോതിഷ സഭയുടെ ആഭിമുഖ്യത്തിൽ ലോക ജ്യോതി ശാസ്ത്ര ദിനാചരണം ഉദ്ഘാടനം ചെയ്യുന്നു.മാതാ അമൃതാനന്ദമയി മഠം പ്രതിനിധി സ്വാമി വിവേകാമൃതാനന്ദപുരി മുഖ്യാതിഥിയായി പങ്കെടുക്കുന്നു