നെഹ്രു ജയന്തിയുടെ 135 -ാം വാർഷികദിനം :  നെഹ്റുവിയൻ ആശയങ്ങൾക്ക് സമകാലിക ഇന്ത്യയിൽ പ്രസക്തിയേറുന്നു
നെഹ്രു ജയന്തിയുടെ 135 -ാം വാർഷികദിനം : നെഹ്റുവിയൻ ആശയങ്ങൾക്ക് സമകാലിക ഇന്ത്യയിൽ പ്രസക്തിയേറുന്നു
Atholi News17 Nov5 min

നെഹ്രു ജയന്തിയുടെ 135 -ാം വാർഷികദിനം :

നെഹ്റുവിയൻ ആശയങ്ങൾക്ക് സമകാലിക ഇന്ത്യയിൽ പ്രസക്തിയേറുന്നു




ബാലുശ്ശേരി.

ഇന്ത്യയുടെ വൈവിധ്യമാണ് ഇന്ത്യയുടെ ശക്തി എന്നു മനസ്സിലാക്കുകയും ജനാധിപത്യ മതേരമൂല്യങ്ങളുടെ അടിത്തറയിൽ ഇന്ത്യയെപടുത്തുയർത്തുകയും ചെയ്ത രാഷ്ട്ര ശിൽപിയായിരുന്നു ജവഹർലാൽ നെഹ്രു വെന്നും നെഹ്റുവിയൻ ആശയങ്ങൾ അവമതിക്കപ്പെടുന്നത് എതിർക്കപ്പെടേണ്ടതാണെന്നും എൻ സി പി എസ് സംസ്ഥാന സെക്രട്ടറി ഒ. രാജൻ മാസ്റ്റർ പറഞ്ഞു. എൻ സി പി എസ് ബാലുശ്ശേരി ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ

എ.സി. ഷൺമുഖദാസ് സ്മാരക മന്ദിരത്തിൽ (എ സി എസ് നിയമസഭാംഗത്വ രജത ജൂബിലി സ്മാരക ഹാൾ ) നെഹ്രു ജയന്തിയുടെ 135 -ാം വാർഷികദിനത്തിൽ ചേർന്ന നെഹ്റുവിയൻ ആശയങ്ങളുടെ സമകാലികപ്രസക്തി എന്ന വിഷയത്തിൽ നടത്തിയ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ബ്ലോക്ക് പ്രസിഡൻ്റ് പി വി ഭാസ്കരൻ കിടാവ് ആധ്യക്ഷം വഹിച്ചു.

എൻ സി പി - എസ് സംസ്ഥാന സെക്രട്ടറി പി.സുധാകരൻ മാസ്റ്റർ,എൻ എസ് ടി എ മുൻ സംസ്ഥാന ജനറൽ സെക്രട്ടറി പൃഥ്വീരാജ് മൊടക്കല്ലൂർ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ റംല മാടമ്പള്ളി, കെ. രാധാകൃഷ്ണൻ മാസ്റ്റർ, കെ. ചന്ദ്രൻ നായർ, സി. പ്രഭ, ടി.മുഹമ്മദ്, കോട്ടൂർ രാജൻ നായർ, ഗണേശൻ തെക്കേടത്ത്, മുസ്തഫ ദാരുകല,പി.പി. രവി എന്നിവർ പ്രസംഗിച്ചു.

കൃഷ്ണൻ കൈതോട്ട് സ്വാഗതവും സി.പി. സതീശൻനന്ദിയും പറഞ്ഞു.

Recent News

തദ്ദേശതിരഞ്ഞെടുപ്പ്: ഉച്ചവരെ അത്തോളിയിൽ   48.47 ഉം ഉള്ളിയേരിയിൽ  47.64 ഉം ശതമാനം വോട്ട് രേഖപ്പെടുത്ത
തദ്ദേശതിരഞ്ഞെടുപ്പ്: ഉച്ചവരെ അത്തോളിയിൽ 48.47 ഉം ഉള്ളിയേരിയിൽ 47.64 ഉം ശതമാനം വോട്ട് രേഖപ്പെടുത്തി (സമയം : 12.50 pm ) ജില്ലയിൽ പോളിംഗ് 50 ശതമാനം പിന്നിട്ടു. നിലവിലെ പോളിംഗ് - 50.23% സമയം 1.08 pm 01- അഴിയൂര്‍ - 49.01 02- എടച്ചേരി- 52.39 03- നാദാപുരം- 46.08 04- കായക്കൊടി- 43.03 05- മൊകേരി- 44.4 06- പേരാമ്പ്ര- 46.08 07- മേപ്പയ്യൂര്‍- 48.88 08- ഉള്ള്യേരി- 47.64 09- പനങ്ങാട്-45.82 10- പുതുപ്പാടി- 44.54 11- താമരശ്ശേരി- 48.16 12- കോടഞ്ചേരി- 42.62 13- കാരശ്ശേരി- 46.33 14- ഓമശ്ശേരി- 48.82 15- ചാത്തമംഗലം- 47.57 16- പന്തീരങ്കാവ്- 47.68 17- കടലുണ്ടി- 45.88 18- കുന്ദമംഗലം- 45.62 19- കക്കോടി- 52.47 20- ചേളന്നൂര്‍- 51.28 21- നരിക്കുനി- 47.4 22- ബാലുശ്ശേരി- 48.23 23- കാക്കൂര്‍- 48.1 24- അത്തോളി- 48.47 25- അരിക്കുളം- 45.85 26- പയ്യോളി അങ്ങാടി-47.87 27- മണിയൂര്‍- 50.67 28- ചോറോട്- 51.07
Atholi News11 Dec