മുസ്ലിം ലീഗ് കുടുംബസംഗമവും അനുമോദനവും
അത്തോളി:കൊടശ്ശേരി ശാഖ മുസ്ലിം ലീഗ് കമ്മിറ്റി സംഘടിപ്പിച്ച കുടംബ സംഗമവും അനുമോദനവും മണ്ഡലം പ്രസിഡന്റ് സാജിദ് കോറോത്ത് ഉദ്ഘാടനം ചെയ്തു.ശാഖ പ്രസിഡന്റ് കെ ടി കെ ബഷീർ അധ്യക്ഷനായി. വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. മണ്ഡലം ലീഗ് വൈസ് പ്രസിഡന്റ് എ. പി അബ്ദുറഹിമാൻ മുഖ്യപ്രഭാഷണം നടത്തി. ഫുജൈറ കെഎംസിസി ജില്ലാ സെക്രട്ടറി എം.കെ നൗഷാദ് കെ ടി കെ ഹമീദ്, കെ.ടി കെ അബ്ദുൽ ലത്തീഫ്, വനിതാ ലീഗ് സെക്രട്ടറി അഷിതാ അജ്നാസ് സംസാരിച്ചു. മുസ്തഫ ആലയാട്ട് സ്വാഗതവും കെ.ടി.കെ അബൂബക്കർ നന്ദിയും പറഞ്ഞു.
ചിത്രം: കൊടശ്ശേരി ശാഖ മുസ്ലിം ലീഗ് കുടുംബ സംഗമവും അനുമോദനവും മണ്ഡലം പ്രസിഡന്റ് സാജിദ് കോറോത്ത് ഉദ് ഘാടനം ചെയ്യുന്നു