കേരളത്തില്‍ ഇന്നും ചൂട് ഉയര്‍ന്നേക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്
Atholi News16 Apr5 min

കേരളത്തില്‍ ഇന്നും ചൂട് ഉയര്‍ന്നേക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്


കോഴിക്കോട്: സംസ്ഥാനത്ത് ഇന്നും ചൂട് ഉയര്‍ന്നേക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, കോഴിക്കോട് ഉള്‍പ്പെടെ ഏഴ്

ജില്ലകള്‍ക്ക് ഉയര്‍ന്ന താപനില മുന്നറിയിപ്പ് നല്‍കി. സാധാരണ നിലയില്‍ നിന്ന് രണ്ട് ഡിഗ്രി മുതല്‍ നാല് ഡിഗ്രി വരെ താപനില

ഉയര്‍ന്നേക്കുമെന്നാണ് മുന്നറിയിപ്പ്. കോഴിക്കോട്, കണ്ണൂര്‍, തൃശൂര്‍, കോട്ടയം, ആലപ്പുഴ, കൊല്ലം ജില്ലകളില്‍ 37 ഡിഗ്രി സെല്‍ഷ്യസ്

വരെയും പാലക്കാട് 39 ഡിഗ്രി സെല്‍ഷ്യസ് വരെയും താപനില ഉയരാന്‍ സാധ്യതയുണ്ട്.


സൂര്യാഘാത സാധ്യത നിലനില്‍ക്കുന്നതായും നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കണമെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി

വ്യക്തമാക്കി. കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് സംസ്ഥാനത്ത് ഇന്നലെ ചൂടില്‍ നേരിയ കുറവ് രേഖപ്പെടുത്തി. 40 ഡിഗ്രി സെല്‍ഷ്യസിന് അടുത്ത്

രേഖപ്പെടുത്തിയിരുന്ന ചൂട് 38 ഡിഗ്രി സെല്‍ഷ്യസിലേക്ക് എത്തി.

Recent News