എസ് എസ് എൽ സി പ്ലസ് ടു - എ പ്ലസ് വിജയികൾക്ക് അനുമോദനം
ബാലുശ്ശേരി :മണ്ഡലത്തിൽ നിന്നും എസ് എസ് എൽ സി ,+2പരീക്ഷകളിൽ മുഴുവൻ വിഷയങ്ങൾക്കും
A + ലഭിച്ച വിദ്യാർത്ഥികളെ ഒരു വേദിയിൽ വെച്ച് അനുമോദിക്കാൻ തീരുമാനിച്ചതായി സച്ചിൻ ദേവ് എം എൽ എ അറിയിച്ചു. .
SSLC,+2 പരീക്ഷകളിൽ മണ്ഡലത്തിലെ സ്‌കൂളുകളിൽ പഠിച്ച് A+നേടിയ വിദ്യാർത്ഥികളുടെ ഫോട്ടോ, പേര് എന്നിവ അതാത് സ്‌കൂളുകളിലെ പ്രധാനധ്യാപക-അധ്യാപികമാർ, പ്രിൻസിപ്പൽമാർ എന്നിവർ ജൂൺ 5 നുള്ളിൽ മെയിലിൽ അയക്കുക.
മണ്ഡലത്തിനു പുറത്തുള്ള സ്‌കൂളുകളിൽ പഠിക്കുകയും, മണ്ഡലത്തിൽ സ്ഥിരതാമസക്കാരുമായ
മുഴുവൻ വിഷയങ്ങളിലും A+ ലഭിച്ച വിദ്യാർത്ഥികൾ അവരുടെ ഫോട്ടോ, അഡ്രെസ്സ് പ്രൂഫ്, മാർക്ക് ലിസ്റ്റ് എന്നിവ MLA ഓഫീസിൽ നേരിട്ടത്തിക്കുകയോ മെയിൽ ചെയ്യുകയോ വേണം.
അനുമോദന തിയ്യതിയും സ്ഥലവും പിന്നീട് അറിയിക്കും.
ഇമെയിൽ :
sachindevmla@gmail.com