ഞങ്ങളുണ്ട് കൂടെ പദ്ധതി:രാജീവ് ദർശൻ പെട്ടിക്കട സമ്മാനിച്ചു
ഞങ്ങളുണ്ട് കൂടെ പദ്ധതി:രാജീവ് ദർശൻ പെട്ടിക്കട സമ്മാനിച്ചു
Atholi NewsInvalid Date5 min

ഞങ്ങളുണ്ട് കൂടെ പദ്ധതി:രാജീവ് ദർശൻ പെട്ടിക്കട സമ്മാനിച്ചു 



അത്തോളി: രാജീവ് ദർശൻ ചാരിറ്റബിൾ ട്രസ്റ്റ് അത്തോളി യുടെ ഞങ്ങളുണ്ട് കൂടെ പദ്ധതിയിൽ ഉൾപ്പെടുത്തി പതിമൂന്നാം വാർഡിലെ കീഴളത്ത്കണ്ടി ചന്ദ്രന് പെട്ടിക്കട സമ്മാനിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു രാജൻ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സി.കെ.റിജേഷ്, ട്രസ്റ്റ് ചെയർമാൻ സുനിൽ കൊളക്കാട്, ട്രസ്റ്റ് ട്രഷറർ നാസിഫ് ഖാൻ , കൃഷ്ണൻ മാസ്റ്റർ, അരുൺ വാളേരി, സി.ലിജിന, കെ.പിരഞ്ജിത്ത്, ടി.പി.ജയപ്രകാശ്, എ.എം.ബിനീഷ്, വാസവൻ പൊയിലിൽ തുടങ്ങിയവർ പങ്കെടുത്തു. ശാരീരിക അവശത കാരണം ജോലിക്ക് പോവാൻ കഴിയാത്ത ചന്ദ്രന് ഒരു ഉപജീവന മാർഗമെന്ന നിലയിലാണ് രാജീവ് ദർശൻ പെട്ടിക്കട സമ്മാനിച്ചത് . കഴിഞ്ഞ പതിനഞ്ച് വർഷത്തോളമായി രാജീവ് ദർശൻ അത്തോളി ഗ്രാമപഞ്ചായത്തിൽ ചാരിറ്റി പ്രവർത്തനങ്ങൾ നടത്തിവരുന്ന ട്രസ്റ്റാണ്. രാജീവ് ദർശൻ ചാരിറ്റി100 ൽ അധികം രോഗികൾക്ക് മാസം 500 രൂപയുടെ മരുന്നുകൾ വിതരണം ചെയ്തു വരുന്നു. ഇതോടൊപ്പം ഒട്ടനവധി ചാരിറ്റി പ്രവർത്തനങ്ങൾ ട്രസ്റ്റ് നടത്തി വരുന്നു. പ്രവാസിയായ അഷറഫ് ലാസ് മാനേജിങ്ങ് ട്രസ്റ്റിയും, സുനിൽ കൊളക്കാട് ചെയർമാനുമായ 21 അംഗ ഡയറക്ടർ ബോർഡാണ് ട്രസ്റ്റിന് നേതൃത്വം നൽകുന്നത്.

Recent News

തദ്ദേശതിരഞ്ഞെടുപ്പ്: ഉച്ചവരെ അത്തോളിയിൽ   48.47 ഉം ഉള്ളിയേരിയിൽ  47.64 ഉം ശതമാനം വോട്ട് രേഖപ്പെടുത്ത
തദ്ദേശതിരഞ്ഞെടുപ്പ്: ഉച്ചവരെ അത്തോളിയിൽ 48.47 ഉം ഉള്ളിയേരിയിൽ 47.64 ഉം ശതമാനം വോട്ട് രേഖപ്പെടുത്തി (സമയം : 12.50 pm ) ജില്ലയിൽ പോളിംഗ് 50 ശതമാനം പിന്നിട്ടു. നിലവിലെ പോളിംഗ് - 50.23% സമയം 1.08 pm 01- അഴിയൂര്‍ - 49.01 02- എടച്ചേരി- 52.39 03- നാദാപുരം- 46.08 04- കായക്കൊടി- 43.03 05- മൊകേരി- 44.4 06- പേരാമ്പ്ര- 46.08 07- മേപ്പയ്യൂര്‍- 48.88 08- ഉള്ള്യേരി- 47.64 09- പനങ്ങാട്-45.82 10- പുതുപ്പാടി- 44.54 11- താമരശ്ശേരി- 48.16 12- കോടഞ്ചേരി- 42.62 13- കാരശ്ശേരി- 46.33 14- ഓമശ്ശേരി- 48.82 15- ചാത്തമംഗലം- 47.57 16- പന്തീരങ്കാവ്- 47.68 17- കടലുണ്ടി- 45.88 18- കുന്ദമംഗലം- 45.62 19- കക്കോടി- 52.47 20- ചേളന്നൂര്‍- 51.28 21- നരിക്കുനി- 47.4 22- ബാലുശ്ശേരി- 48.23 23- കാക്കൂര്‍- 48.1 24- അത്തോളി- 48.47 25- അരിക്കുളം- 45.85 26- പയ്യോളി അങ്ങാടി-47.87 27- മണിയൂര്‍- 50.67 28- ചോറോട്- 51.07
Atholi News11 Dec