പൊളളലേറ്റ് ചികിത്സയിൽ കഴിയുന്നവർക്കായി സ്കിൻ ബാങ്ക് ;റോട്ടറി ക്ലബ്ബ് പദ്ധതി ആസ്റ്റർ മിംസിന് കൈമാറി
പൊളളലേറ്റ് ചികിത്സയിൽ കഴിയുന്നവർക്കായി സ്കിൻ ബാങ്ക് ;റോട്ടറി ക്ലബ്ബ് പദ്ധതി ആസ്റ്റർ മിംസിന് കൈമാറി
Atholi News25 Jun5 min

പൊളളലേറ്റ് ചികിത്സയിൽ കഴിയുന്നവർക്കായി സ്കിൻ ബാങ്ക് ;റോട്ടറി ക്ലബ്ബ് പദ്ധതി ആസ്റ്റർ മിംസിന് കൈമാറി 



കോഴിക്കോട് : പൊള്ളലേറ്റ് ചികിത്സയിൽ കഴിയുന്ന നിർദ്ധനർക്ക് സഹായകമാകുന്ന റോട്ടറി ക്ലബ്ബ് 3204 ഏർപ്പെടുത്തിയ സ്കിൻ ബാങ്ക് , ആസ്റ്റർ മിംസിന് കൈമാറി.


മിംസ് ആശുപത്രി ഹാളിൽ നടന്ന ചടങ്ങിൽ റീജ്യണൽ റോട്ടറി ഫൗണ്ടേഷൻ ചെയർ ഗൗരി രാജൻ,ആസ്റ്റർ മിംസ്

 ചീഫ് ഓപ്പറേറ്റിങ് ഓഫീസർ ലുക്ക് മാൻ , ചീഫ് ഓഫ് മെഡിക്കൽ സർവ്വീസസ് ഡോ.എബ്രഹാം മാമൻ, പ്ലാസ്റ്റിക് സർജറി ഹെഡ് ഡോ.സെബിൻ തോമസ് എന്നിവർക്കാണ് കൈമാറിയത്.


റോട്ടറി ക്ലബ്ബ് ഡിസ്ട്രിക്ട് 3204 ഗവർണർ 

പ്രമോദ് നായനാർ അധ്യക്ഷത വഹിച്ചു.


റോട്ടറി മിഡ് ടൗൺ, സൈബർ സിറ്റി, റോട്ടറി സൗത്ത് എന്നീ ക്ലബുകളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കിയത്.


പദ്ധതിയുമായി സഹകരിച്ച റോട്ടേറിയന്മാരായ ഷുക്കൂർ കിനാലൂർ, ഡോ. സനന്ദ് രത്നം, ഫർസാൻ മാർഷൽ , ഡോ. രാജേഷ് സുഭാഷ് എന്നിവരെ ആദരിച്ചു.


ഡോ. സേതു ശിവങ്കർ , ഹർഷദ് ഷാ , ബിജു ജേക്കബ്ബ്, എന്നിവർ സംസാരിച്ചു.


റോട്ടറി കാലിക്കറ്റ് മിഡ് ടൗൺ പ്രസിഡന്റ് സ്വാഗതവും റോട്ടറി സൈബർ സിറ്റി പ്രസിഡന്റ് അബ്ദുൽ ജലീൽ ഇടത്തിൽ നന്ദിയും പറഞ്ഞു.


2021-2022 വർഷം ഡോ. രാജേഷ് സുഭാഷ് ഡിസ്ട്രിക്റ്റ് ഗവർണർ ആയ കാലയളവിലാണ് പദ്ധതിയ്ക്ക് തുടക്കമിട്ടത്.


ഫോട്ടൊ : സ്കിൻ ബാങ്ക് പദ്ധതി റീജ്യണൽ റോട്ടറി ഫൗണ്ടേഷൻ ചെയർ ഗൗരി രാജൻ,

ആസ്റ്റർ മിംസ്

 ചീഫ് ഓപ്പറേറ്റിങ് ഓഫീസർ ലുക്ക് മാൻ , ചീഫ് ഓഫ് മെഡിക്കൽ സെർജന്റ് ഡോ.എബ്രഹാം മാമൻ, പ്ലാസ്റ്റിക് സർജറി ഹെഡ് ഡോ.സെബിൻ തോമസ് എന്നിവർക്ക് കൈമാറുന്നു.

Tags:

Recent News