കൊയിലാണ്ടി സബ്ജില്ലാ വിദ്യാലയ ജാഗ്രതാസമിതി കൺവീനർ തിരഞ്ഞെടുപ്പ് :അത്തോളി സ്വദേശി ഉഷാ കുമാരി ടീച്ചർ വീണ്ടും കൺവീനർ
അത്തോളി :കൊയിലാണ്ടി സബ്ജില്ലാ വിദ്യാലയ ജാഗ്രതാസമിതി കൺവീനറായി എടക്കര കൊളക്കാട് എയുപി സ്കൂളിലെ ഉഷാ കുമാരി ടീച്ചറെ വീണ്ടും തിരഞ്ഞെടുത്തു. കഴിഞ്ഞ 6 വർഷമായി കൺവീനറായി തുടരുന്ന ഉഷാകുമാരി ജാഗ്രതാ സമിതി ജില്ലാ റിസോഴ്സ് പേഴ്സണും സ്കൗട്ട് ആൻഡ് ഗൈഡ്സ് കൊയിലാണ്ടി ഉപജില്ലാ ട്രെയിനിങ് കൗൺസിലറുമാണ്.
സ്കൂൾ തല കൺവീനർമാരുടെ മീറ്റിങ്ങിൽ സബ്ജില്ലാ എച്ച് എം ഫോറം സെക്രട്ടറി എൻ.ഡി. പ്രജീഷ് അധ്യക്ഷത വഹിച്ചു. കൺവീനർ കെ.വി ഉഷാകുമാരി കഴിഞ്ഞ വർഷത്തെ റിപ്പോർട്ട് അവതരിപ്പിച്ചു. കാവുംവട്ടം എം.യു.പി സ്കൂൾ ഹെഡ്മാസ്റ്റർ കെ.കെ. മനോജ്
എന്നിവർ പ്രസംഗിച്ചു.സമിതി ജോ.കൺവീനർമാരായി കൊല്ലം ജി.എം.എൽ.പി സ്കൂളിലെ അധ്യാപകരായ ഷർഷാദ്, കൊല്ലം എൽ.പി സ്കൂളിലെ ആതിരയേയും തിരഞ്ഞെടുത്തു.