മാലിന്യ സംസ്കരണത്തോടുള്ള
മനോഭാവത്തിൽ മാറ്റം വേണം:സ്ഥിരം സമിതി അധ്യക്ഷൻ പി കെ നാസർ
കോഴിക്കോട് :മാലിന്യ സംസ്കരണമെന്നത് ഓരോ പൗരന്റെയും ഉത്തരവാദിത്വമായി കാണുന്ന മനോഭാവത്തിലേക്ക് നഗരവാസികൾ മാറണമെന്ന് കോർപ്പറേഷൻ സ്ഥിരം സമിതി അധ്യക്ഷൻ
പി.കെ. നാസർ .
ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ഇമേജ് പരിസ്ഥിതി മിത്ര 2023 സ്‌റ്റേറ്റ് അവാർഡ് നേടിയ അശ്വിനി ഡയഗ്നോസ്റ്റിക്ക് സർവീസസിനും അണിയറ പ്രവർത്തകർക്കും ദർശനം സാംസ്കാരിക വേദി സംഘടിപ്പിച്ച അനുമോദന ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
വ്യവസ്ഥിതിയ്ക്ക് വിപരീതമായി സഹകരിക്കാത്ത സമീപനം എടുക്കുന്നവരുമുണ്ട്. എന്നാൽ വരും കാലത്ത് അത്തരമാളുകൾക്ക് കൂടി തങ്ങളുടെ മനോഭാവം മാറ്റേണ്ടിവരുമെന്നും മാലിന്യ സംസ്കരണ രംഗത്തെ മാറി വരുന്ന സർക്കാർ നിയമങ്ങൾ അതിനവരെ നിർബന്ധിതരാക്കുമെന്നും അദ്ദേഹം കൂട്ടി ചേർത്തു.
ചടങ്ങിൽ കേരള എഡ്യുക്കേഷൻ കൗൺസിൽ ചെയർമാൻ സതീശൻ കൊല്ലറക്കൽ അധ്യക്ഷത വഹിച്ചു.
അശ്വിനി ഡയഗ്നോസ്റ്റിക്ക് സർവീസസ് മെഡിക്കൽ ഡയറക്ടർ ഡോ. പി.സി. രാജലക്ഷ്മിയെ ആർട്ടിസ്റ്റ് പി.കെ. ശെൽവരാജ് പൊന്നാടയണിയിച്ചാ ദരിച്ചു.തുടർന്ന് ജീവനക്കാർക്ക് ഉപഹാരം വിതരണം ചെയ്തു.
പാളയം സർക്കിൾ
ഹെൽത്ത് ഇൻസ്പെക്ടർ എം കെ സുബൈർ,
ജൂനിയർ ഹെൽത്ത് ഇൻസ്പക്ടർമാരായ എ എം ഇർഷാദ്, എം വി സജിത എന്നിവരും സംസാരിച്ചു.
ദർശനം സാംസ്കാരികവേദി സെക്രട്ടറി എം.എ ജോൺസൺ സ്വാഗതവും എൻ അഞ്ജു നന്ദിയും പറഞ്ഞു.
ഫോട്ടോ :1.ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ഇമേജ് പരിസ്ഥിതി മിത്ര 2023 സ്‌റ്റേറ്റ് അവാർഡ് നേടിയ അശ്വിനി ഡയഗ്നോസ്റ്റിക്ക് സർവീസസിനും അണിയറ പ്രവർത്തകർക്കും ദർശനം സാംസ്കാരിക വേദി സംഘടിപ്പിച്ച അനുമോദന ചടങ്ങ്
കോർപ്പറേഷൻ സ്ഥിരം സമിതി അധ്യക്ഷൻ
പി.കെ. നാസർ ഉദ്ഘാടനം ചെയ്യുന്നു.
ഫോട്ടോ 2.അശ്വിനി ഡയഗ്നോസ്റ്റിക്ക് സർവീസസ് മെഡിക്കൽ ഡയറക്ടർ ഡോ. പി.സി. രാജലക്ഷ്മിയെ ആർട്ടിസ്റ്റ് പി.കെ. ശെൽവരാജ് പൊന്നാടയണിയിച്ചാ ദരിക്കുന്നു.