ആയിരക്കണക്കിന് കുടുംബങ്ങൾക്ക് ആശ്വാസം; റമസാൻ റിലീഫ് വിതരണത്തിന് തുടക്കമായി
ആയിരക്കണക്കിന് കുടുംബങ്ങൾക്ക് ആശ്വാസം; റമസാൻ റിലീഫ് വിതരണത്തിന് തുടക്കമായി
Atholi News1 Mar5 min

ആയിരക്കണക്കിന് കുടുംബങ്ങൾക്ക് ആശ്വാസം;

റമസാൻ റിലീഫ് വിതരണത്തിന് തുടക്കമായി





കക്കോടി: കക്കോടി മേഖല ശിഹാബ് തങ്ങൾ റിലീഫ് കമ്മിറ്റിയും സഫ മക്ക മെഡിക്കൽ ഗ്രൂപ്പും സംയുക്തമായി റമസാനിൽ ജില്ലയിലെ വിവിധ മേഖലകളിലായി ആയിരക്കണക്കിന് നിർദ്ധനർക്ക് നൽകുന്ന റിലീഫിന്റെ ഭാഗമായി നടന്ന ഭക്ഷ്യസാധന കിറ്റിന്റെ

വിതരണം തുടങ്ങി.

ജില്ലാ തല വിതരണോദ് ഘാടനം എം.ഇ. എസ് ജില്ലാ പ്രസിഡന്റ് പി.കെ അബ്ദുൽ ലത്തീഫ് നിർവ്വഹിച്ചു. ചെറുകുളത്തു നടന്ന ചടങ്ങിൽ ചെയർമാൻ കെ.പി മജീദ് അധ്യക്ഷനായി. ഉസ്മാൻ വാഫി പ്രാർത്ഥന നടത്തി. കൺവീനർ എ.കെ ജാബിർ കക്കോടി, മഹല്ല് പ്രസിഡന്റ് കെ. മാമുക്കോയ ഹാജി, പി.പി ഹംസ ലക്ഷദ്വീപ്, മജീദ് തെക്കെതലയിൽ, കെ.പി റസീന, പി.പി സുന്ദരൻ, റീജ കക്കോടി എന്നിവർ സംസാരിച്ചു. 


ചിത്രം: കക്കോടി മേഖല ശിഹാബ് തങ്ങൾ റിലീഫ് കമ്മിറ്റി ജില്ലാ തല റിലീഫ് വിതരണം എം.ഇ. എസ് ജില്ലാ പ്രസിഡന്റ് പി.കെ അബ്ദുൽ ലത്തീഫ് ഉദ്ഘാടനം ചെയ്യുന്നു

Recent News