അജ്ഞാത ജീവികളുടെ പരാക്രമണം  ഒരു വീട്ടിലെ അഞ്ച് ആടുകളെ കടിച്ച് കൊന്നു.
അജ്ഞാത ജീവികളുടെ പരാക്രമണം ഒരു വീട്ടിലെ അഞ്ച് ആടുകളെ കടിച്ച് കൊന്നു.
Atholi News26 Mar5 min

അജ്ഞാത ജീവികളുടെ പരാക്രമണം

ഒരു വീട്ടിലെ അഞ്ച് ആടുകളെ കടിച്ച് കൊന്നു




അത്തോളി: ആട്ടിൻ കൂട് തകർത്ത് കൂട്ടിൽ കയറി അഞ്ജാത ജീവികൾ ഒരു വീട്ടിലെ ആറ് ആടുകളെ അക്രമിച്ചു.

അഞ്ച് ആടുകളും ചത്തു,ഒരു ആടിന് വിദഗ്ദ ചികിത്സ നൽകി. ചീക്കിലോട് കരുമ്പാക്കണ്ടി മജീദിൻ്റെ വീടിനോട് ചേർന്ന് കിടക്കുന്ന കൂട്ടിലാണ് അഞ്ജാത ജീവികൾ കയറി ആടുകളെ ആക്രമിച്ച് കൊന്നത്.ആട്ടിൻ കൂടിൻ്റെ അലകിൻ്റെ കെട്ടുകൾ പൊട്ടിച്ചാണ് ജീവികൾ ആട്ടിൻ കൂട്ടിൽ കയറിയത്. വർഷങ്ങളോളമായി ആട് വളർത്തുന്ന ഈ നിർധന കുടുംബത്തിന് ഇത്തരത്തിലുള്ള ആക്രമണം ആദ്യമായിട്ടാണ്.news image

ഒരാഴ്ച മുമ്പ് മജീദിൻ്റെ ജേഷ്ട്ടൻ ആലിക്കോയയുടെ വീട്ടിലും പുലർച്ചെ അഞ്ച് തെരുവ് നായകൾ കൂട്ടം ചേർന്ന് കൂട് തകർത്ത് ആടിനെ കടിച്ചിരുന്നു. ആടിൻ്റെ കരച്ചിൽ കേട്ട വീട്ടുകാർ ഉടനെ ഉണർന്നത് കൊണ്ടാണ് ആടിൻ്റെ ജീവൻ രക്ഷിക്കാൻ സാധിച്ചത്.

പകൽ സമയത്ത് പറമ്പിൽ കെട്ടിയ ആട് മാടുകളെയും കോഴികളെയും തെരുവ് നായകൾ ആക്രമിക്കുന്നത് പതിവാണ്.

തെരുവ് നായകളുടെയും കാട്ടുപന്നികളുടെയും ആക്രമണത്തിന് പരിഹാരം കണ്ടെത്താനും കൃഷികളെയും വളർത്തു ജീവികളെയും സംരക്ഷിക്കാൻ പഞ്ചായത്തധികൃതർ നടപടികൾ സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.

Tags:

Recent News