
കൊയിലാണ്ടിയിൽ
കലാമേളം : നാടകം "കുരിശ് "
സംസ്ഥാന തലത്തിലേക്ക് ; കോക്കല്ലൂർ ഗവ. ഹയർ സെക്കന്ററി സ്കൂളിന് പത്താം തവണയും വിജയ കിരീടം
കൊയിലാണ്ടി
കല്ലെറിഞ്ഞാലും കുരിശിലേറ്റിയാലും സത്യവും നന്മയും സ്നേഹവും ഉയിർത്തെഴുന്നേൽക്കും
എന്ന സന്ദേശം സമൂഹത്തിന് കൈമാറുന്ന "കുരിശ് " നാടകം തൃശൂരിൽ നടക്കുന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിലേക്ക്
തെരഞ്ഞെടുക്കപ്പെട്ടു.
കോക്കല്ലൂർ ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥികൾ അവതരിപ്പിച്ച കുരിശ് നാടകം ഫസ്റ്റ് എ ഗ്രേഡ് ലഭിച്ചതോടെ തുടർച്ചയായി പത്താം തവണയും നാടക നേട്ടം നേടിയതിലൂടെ വിജയ ചരിത്രം ആവർത്തിക്കുന്നു.
വേദി 7 "നവഖാലി"യിൽ
10 നാടകങ്ങളാണ് അരങ്ങിൽ എത്തിയത്.
4 നാടകത്തിന് എ ഗ്രേഡ് ലഭിച്ചു . കോക്കല്ലൂർ ഗവ ഹയർ സെക്കൻഡറി സ്കൂളിലെ കുട്ടികളുടെ "കുരിശ് " നാടകത്തിലെ
പ്ലസ് വൺ വിദ്യാർത്ഥിനി ജെ എസ് വൈഷ്ണവി മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ടു. കുരിശ് നാടകത്തിൽ
എൽ.എസ്. സുമന , എ.എസ്. അശ്വിനി, ഗൗതം ആദിത്യൻ, എസ്.ജി.ഗൗരി പാർവ്വതി, ജെ.എസ്. വൈഷ്ണവി, ആർ.പി. ഘനശ്യാം, സഹജ് വിനോദ്, ശ്രിയാ ലക്ഷ്മി ശ്രീജിത്ത്,
ജെ.എസ്. വേദിക, എസ്. വേദ രാജീവ് എന്നിവരാണ് ഈ നാടക സംഘത്തിലെ അംഗങ്ങൾ.
വിനോയ് തോമസിൻ്റെ " വിശുദ്ധ മഗ് ദലന മറിയത്തിൻ്റെ പള്ളി " എന്ന കഥയുടെ സ്വതന്ത്ര നാടകാവിഷ്ക്കാരമാണിത്.
നാടക രചന വിനീഷ് പാലയാട് , സംവിധാനം മനോജ് നാരായണൻ, ആർട്ട് ആൻ്റ് സെറ്റ് നിധീഷ് പൂക്കാട് , വസ്ത്രാലങ്കാരം ജയിംസ് ചങ്ങനാശ്ശേരി,
സംഗീതം സത്യജിത്ത്.
കോക്കല്ലൂർ വിദ്യാലയത്തിലെ നാടക കൂട്ടായ്മയായ മാവറിക്സ് ക്രിയേറ്റീവ് കലക്ടീവിൻ്റെ സഹകരണത്തോടെയാണ് നാടകം അണിയിച്ച് ഒരുക്കിയത്. 10 നാടകങ്ങളുടെയും ചുമതല നിർവ്വഹിച്ചത് കോക്കല്ലൂർ സ്കൂളിലെ ഇംഗ്ലീഷ് അധ്യാപകനായ മുഹമ്മദ് സി അച്ചിയത്ത് ആണ്.