കൊളത്തൂർ സ്വാമി ഗുരുവരാനന്ദ മെമ്മോറിയൽ ഗവ: എച്ച് എസ് എസ് സുവർണജൂബിലി ആഘോഷം ഊരൊളി സമാപിച്ചു
നന്മണ്ട :കൊളത്തൂർ സ്വാമി ഗുരുവരാനന്ദ മെമ്മോറിയൽ ഗവ: എച്ച് എസ് എസ്
സുവർണജൂബിലി ആഘോഷം
വനം വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ഷീജ ശശി അധ്യക്ഷത വഹിച്ചു.
ഹൈഡ് മിസ്ട്രസ് ടി. ഷീല റിപ്പോർട്ട് അവതരിപ്പിച്ചു. നന്മണ്ട ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ്
സി കെ രാജൻ മാസ്റ്റർ, ജില്ലാ പഞ്ചായത്ത് മെമ്പർ
റസിയ തോട്ടായി, പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പ്രതിഭാ രവീന്ദ്രൻ, ഗ്രാമപഞ്ചായത്ത് മെമ്പർന്മാരായ സമീറ ഊളറാട്ട് ടി.എം.മിനി, സ്മിത ഉണ്ണൂലികണ്ടി, പി ടി എ പ്രസിഡൻറ് പി.കെ.നാസർ, എൻ കെ രാധാകൃഷ്ണൻ, ഇ സുരേഷ് കുമാർ, എം ഇ ഗംഗാധരൻ, ഒ പി മൂസക്കോയ, സുനിൽ കൊളക്കാട്, മഹേഷ് കോറോത്ത്, കെ.പി. സനിത, കെ.പി. അനിൽകുമാർ, എസ്. മോഹൻകുമാര്‍, സി. സുരേഷ്, സ്കൂള്‍ ലീഡർ ഫാമി ജിനാൻ എന്നിവർ പ്രസംഗിച്ചു. പ്രിൻസിപ്പൽ സിബി ജോസഫ് സ്വാഗതവും, ഇ. ശശീന്ദ്രദാസ് നന്ദിയും പറഞ്ഞു. തുടർന്ന് വിദ്യാർഥികളുടെ കലാപരിപാടികളും അരങ്ങേറി.