കോഴിക്കോടിനെ ഒരു സാംസ്കാരിക ഭൂമികയാക്കി മാറ്റുന്നതിൽ
കല സാംസ്‌കാരിക സംഘടനകൾക്ക് മുഖ്യ
പങ്ക്: എം.ടി.
കോഴിക്കോട്:
കോഴിക്കോടിനെ ഒരു സാംസ്കാരിക ഭൂമികയാക്കി മാറ്റുന്നതിൽ കലാ - സാംസ്കാരിക സംഘടനകൾ ഏറെ പങ്കു വഹിച്ചിട്ടുണ്ടെന്ന് എം.ടി. വാസുദേവൻ നായർ.
കോഴിക്കോട് ആർട്ട് ലവേഴ്സ് അസോസിയേഷൻ്റെ - കല - സുവർണ ജൂബിലിയാഘോഷം ബീച്ച് കൾച്ചറൽ സ്റ്റേജിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇതിൻ്റെ ഏറ്റവും നല്ല ഉദാഹരണമാണ് കല. ഇതിൻ്റെ തുടക്ക കാലത്ത് തന്നെ കലയോട് ബന്ധപ്പെട്ട് പ്രവർത്തിക്കുവാൻ എനിക്ക് സാധിച്ചിട്ടുണ്ട്. മറ്റു ദേശങ്ങളിലേതുപോലെ കലാ- സാംസ്കാരിക പ്രവർത്തനങ്ങൾ സജീവമായി നമ്മുടെ നാട്ടിലും നടക്കേണ്ടത് കാലത്തിൻ്റെ അനിവാര്യതയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഉദ്ഘാടന ചടങ്ങിൽ കല പ്രസിഡൻ്റ് കൂടിയായ തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ അധ്യക്ഷത വഹിച്ചു.
മുൻ എം.എൽ.എ
എ. പ്രദീപ് കുമാർ, മുൻ മേയർ ടി. പി ദാസൻ ,
കെ. വിജയരാഘവൻ റിപ്പോർട്ട് അവതരിപ്പിച്ചു.
വൈസ് പ്രസിഡന്റ് എൻ . ചന്ദ്രൻ,
ജോയിന്റ് സെക്രട്ടറിമാരായ സന്നാഫ് പാലക്കണ്ടി,
സി. ജെ.തോമസ്, സുരേന്ദ്രൻ പാറാടൻ,
സി.എം. സജിന്ദ്രൻ,
ട്രഷറർ കെ. സുബൈർ എന്നിവർ സംസാരിച്ചു.
സെക്രട്ടറി അഡ്വ:കെ.പി. അശോക് കുമാർ സ്വാഗതവും വൈസ് പ്രസിഡൻ്റ് വിനീഷ് വിദ്യാധരൻ നന്ദിയും പറഞ്ഞു.
തുടർന്ന് ഒ.എൻ. വി സ്മരാണാജ്ഞലി യുടെ ഭാഗമായി പിന്നണി ഗായികയും ഒ.എൻ. വിയുടെ ചെറുമകളുമായ അപർണ രാജീവിൻ്റെ നേതൃത്വത്തിലുള്ള സംഗീത നിശയും അരങ്ങേറി. നിതീഷ് കാർത്തിക്കും ഗാനങ്ങൾ അവതരിപ്പിച്ചു.
കെ. പി.വിനീഷിന്റെ നേതൃത്വത്തിൽ
(കീബോർഡ് ),
നിതിൻ
(ലീഡ് ഗിറ്റാർസ് ),
അതുൽ പ്രഭാകർ (ബേസ് ഗിറ്റർസ് ),
അഭിജിത് (ഫ്ലൂട്ട് ),
തനുജ് (റിഥം പഡ് ),
ലാലു, രാജേഷ് കുമാർ
(തബല ),എന്നിവർ പിന്നണിയിൽ ഉണ്ടായിരുന്നു. ശ്രീലക്ഷ്മി വിനീഷ് അവതരികയായി.
ഫോട്ടോ 1-:കോഴിക്കോട് ആർട്ട് ലവേഴ്സ് അസോസിയേഷൻ്റെ - കല - സുവർണ ജൂബിലിയാഘോഷം എം ടി ഉദ്ഘാടനം ചെയ്യുന്നു
ഫോട്ടോ :2
പിന്നണി ഗായികയും ഒ.എൻ. വിയുടെ ചെറുമകളുമായ അപർണ രാജീവിൻ്റെ നേതൃത്വത്തിലുള്ള സംഗീത നിശ..