എലത്തൂർ ഇന്ധന ചോർച്ച : പരാതി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു കേസ് ഈ മാസം 28 ലേക്ക് മാറ്റി
എലത്തൂർ ഇന്ധന ചോർച്ച : പരാതി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു കേസ് ഈ മാസം 28 ലേക്ക് മാറ്റി
Atholi News21 Feb5 min

എലത്തൂർ ഇന്ധന ചോർച്ച : പരാതി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു കേസ് ഈ മാസം 28 ലേക്ക് മാറ്റി

ആവണി എ എസ്

Breaking News

എലത്തൂർ :ഹിന്ദുസ്ഥാൻ പെട്രോളിയം ലിമിറ്റഡിൻ്റെ സംഭരണ കേന്ദ്രത്തിൽ നിന്നുണ്ടായ ഇന്ധന ചോർച്ചക്ക് എതിരായി പ്രദേശവാസികളായ മൂന്ന് പേർ നൽകിയ പരാതി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു.

എലത്തൂർ സ്വദേശികളായ എം ചന്ദ്രശേഖരൻ , ദിലീപ് കുമാർ , മുഹമ്മദ് നിസാർ എന്നിവരാണ് പരാതി നൽകിയത്.

എലത്തൂർ ജനകീയ സംരക്ഷണ കൂട്ടായ്മയുടെ നേതൃത്വത്തിലായിരുന്നു

കോടതിയെ സമീപിച്ചത്.

അന്തിമ തീരുമാനമാകുന്നത് വരെ ജില്ലാ കലക്ടറും

ജില്ലാ മലിനീകരണനിയന്ത്രണ ബോർഡും ഇന്ധന ചോർച്ച തടയാൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് കോടിതി നിരീക്ഷിച്ചു.

കേസ് ഈ മാസം 28 ലേക്ക് മാറ്റി.

കഴിഞ്ഞ വർഷം ഡിസംബർ 4 നായിരുന്നു ജനവാസ കേന്ദ്രത്തിലേക്ക് ഇന്ധനം ഒഴുകി വലിയ പ്രതിസന്ധി ഉണ്ടായത്.

തുടർന്ന് ഇതിനെതിരെ ജനകീയ സമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധം ശക്തമാക്കി. എന്നാൽ ശാശ്വത പരിഹാരം കണ്ടെത്താൻ കഴിയാത്ത സാഹചര്യത്തിൽ കോടി തിയെ സമീപിക്കുകയായിരുന്നു.

Recent News