അത്തോളിയിൽ യൂത്ത് ലീഗ് കുടുംബ സംഗമം നാളെ  ആവേശമാക്കാൻ ഫാത്തിമ തെഹലിയും ഹസീം ചേമ്പ്രയും
അത്തോളിയിൽ യൂത്ത് ലീഗ് കുടുംബ സംഗമം നാളെ ആവേശമാക്കാൻ ഫാത്തിമ തെഹലിയും ഹസീം ചേമ്പ്രയും
Atholi News28 Oct5 min

അത്തോളിയിൽ യൂത്ത് ലീഗ് കുടുംബ സംഗമം നാളെ  ആവേശമാക്കാൻ ഫാത്തിമ തെഹലിയും ഹസീം ചേമ്പ്രയും



അത്തോളി :യൂത്ത് ലീഗ് അത്തോളി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന കുടുംബ സംഗമം തഖ്‌വിയ - 2023 നാളെ (29-10- 2023 ന് നടക്കും . ഇലാഹിയ സ്കൂൾ അങ്കണത്തിൽ  

രാവിലെ 

9 മുതൽ വൈകീട്ട് 5 വരെയാണ് പരിപാടി.

ഉദ്ഘാടനം യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് ടി മൊയ്തീൻ കോയ നിർവ്വഹിക്കും. യൂത്ത് ലീഗ് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ഫൈസൽ കാഞ്ഞിരോളി അധ്യക്ഷത വഹിക്കും.പ്രഭാഷണം

ഫാത്തിമ തെഹലിയ,

 ഹസീം ചെമ്പ്ര, എന്നിവർ നടത്തും.

 മുസ്ലീം ലീഗ് ബാലുശ്ശേരി മണ്ഡലം പ്രസിഡന്റ് സാജിദ് കോറോത്ത്, ഗായകൻ ഗഫൂർ കുറ്റ്യാടി, പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് എം സി ഉമ്മർ , സെക്രട്ടറി കെ എ കെ ഷമീർ , സി എച്ച് സെന്റർ കോർഡിനേറ്റർ സി കെ ഹാരിസ്, കെ എം സി സി ബാലുശ്ശേരി മണ്ഡലം കോ- ഓർഡിനേറ്റർ റസാഖ് കേളോത്ത് എന്നിവർ സന്നിഹിതരാകും.

യൂത്ത് ലീഗ് പഞ്ചായത്ത് കമ്മിറ്റി 

സെക്രട്ടറി ജാഫർ കൊട്ടാറോത്ത് സ്വാഗതവും

തെൻസി മേത്തലെ വളപ്പിൽ നന്ദിയും പറയും.

ഉച്ചക്ക് ശേഷം കലാവിരുന്നും ഉണ്ടായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു.

Tags:

Recent News