ബഹുസ്വരത തിരിച്ച് പിടിക്കാൻ കൂട്ടായ്മകൾക്ക് കഴിയും :   ഡോ . കെ ശ്രീകുമാർ
ബഹുസ്വരത തിരിച്ച് പിടിക്കാൻ കൂട്ടായ്മകൾക്ക് കഴിയും : ഡോ . കെ ശ്രീകുമാർ
Atholi News31 Mar5 min

ബഹുസ്വരത തിരിച്ച് പിടിക്കാൻ കൂട്ടായ്മകൾക്ക് കഴിയും : 

ഡോ . കെ ശ്രീകുമാർ 





കോഴിക്കോട് : നഷ്ടപ്പെട്ട് കൊണ്ടിരിക്കുന്ന ബഹുസ്വരത തിരിച്ച് പിടിക്കാൻ കൂട്ടായ്മകൾക്ക് കഴിയുമെന്ന് തിരൂർ തുഞ്ചൻ സ്മാരക ട്രസ്റ്റ് കോർഡിനേറ്റർ ഡോ . 

കെ ശ്രീകുമാർ.

കാലിക്കറ്റ് ബീച്ച് കൂട്ടായ്മ സംഘടിപ്പിച്ച ഈസ്റ്റർ - റംസാൻ സംഗമത്തിൽ സന്ദേശം നൽകി സംസാരിക്കുകയിരുന്നു അദ്ദേഹം .

എൻ്റെ സുഖം മാത്രം മതി എന്ന് ചിന്തിക്കുന്ന വർത്തമാന കാലത്ത് തുറന്ന മനസുകൾ ഒന്നാകുന്ന കൂട്ടായ്മകൾ അനിവാര്യമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.


ക്രൈം ബ്രാഞ്ച് എസ് പി കെ കെ മൊയ്തീൻ കുട്ടി ഉദ്ഘാടനം ചെയ്തു.


കല്ലായ് കിംഗ് ഫോർട്ട് ഹോട്ടലിർ നടന്ന ചടങ്ങിൽ കൂട്ടായ്മ പ്രസിഡന്റ് എൻ ഇ മനോഹർ അധ്യക്ഷത വഹിച്ചു.


കോർപ്പറേഷൻ കൗൺസിലർമാരായ കെ മൊയ്തിൻ കോയ , 

ടി റിനീഷ് , ജനറൽ സെക്രട്ടറി എൻ സി അബ്ദുല്ല കോയ,

പി എഫ് ഫ്രാൻസിസ് , ബാബു കെൻസ, ഡോ. ശിവരാജൻ , ബി ജി സജി , പി പി ഫൈസാസ് അലി , പി മനോജ് കുമാർ, മുജീബ് കെൻസ തുടങ്ങിയവർ പ്രസംഗിച്ചു.







ഫോട്ടോ:കാലിക്കറ്റ് ബീച്ച് കൂട്ടായ്മ സംഘടിപ്പിച്ച ഈസ്റ്റർ - റംസാൻ സംഗമം 

ക്രൈം ബ്രാഞ്ച് എസ് പി കെ കെ മൊയ്തീൻ കുട്ടി ഉദ്ഘാടനം ചെയ്യുന്നു.

Recent News