എം ടി വാസുദേവൻ നായർ സ്മാരക ഫിലിം അക്കാദമി കുന്നത്തറ ടെക്സ്റ്റൈൽസ് ഭൂമിയിൽ നിർമ്മിക്കണമെന്ന്
സ്പെയ്സ് അത്തോളിയുടെ പ്രമേയം ;
പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു
അത്തോളി : എം ടി വാസുദേവൻ നായർ സ്മാരക ഫിലിം അക്കാദമി കുന്നത്തറ ടെക്സ്റ്റൈൽസ് ഭൂമിയിൽ നിർമ്മിക്കണമെന്ന്
സ്പെയ്സ് അത്തോളി യുടെ
പ്രമേയം. അത്തോളി കേന്ദ്രമായി പ്രവർത്തിക്കുന്ന വിദ്യാഭ്യാസ കലാ സംസ്കാരിക സംഘടനയായ സ്പേസ് അത്തോളി യുടെ ജനറൽ ബോഡി യോഗത്തിലാണ് പ്രമേയം അവതരിപ്പിച്ചത്. കുന്നത്തറ ടെക്സ്റ്റൈൽസ് ഭൂമിയിൽ കാട് കയറി പ്രദേശ വാസികൾക്ക് പാമ്പ് ഉൾപ്പെടെയുള്ള ജീവികളുടെ ഭീഷണി നേരിടുന്ന അവസ്ഥയാണുള്ളത്. കമ്പിനിയുടെ അധീനതയിലുള്ള സ്ഥലം സർക്കാർ ഏറ്റെടുത്ത് എം ടി സ്മാരകം പണിയുന്നതിനുള്ള നടപടി സ്വീകരിക്കണമെന്ന് സർക്കാറിനോട് ആവശ്യപ്പെടും ഇത് സംബന്ധിച്ച് നിവേദനം നൽകാനും യോഗം തീരുമാനിച്ചു.
അത്തോളി ഹൈസ്കൂളിൽ നടന്ന യോഗത്തിൽ
50 ഓളം അംഗങ്ങൾ പങ്കെടുത്തു.
19 പുതിയ നിർവാഹക സമിതി അംഗങ്ങളെ തെരഞ്ഞെടുത്തു. സംഘടനയുടെ പ്രധാന ഭാരവാഹികളായി
ബി കെ ഗോകുൽദാസ് (പ്രസിഡണ്ട്), അഷറഫ് ചീടത്തിൽ (സെക്രട്ടറി), കരീം ടി സി (ട്രഷറർ) എന്നിവരെയും വൈസ് പ്രസിഡണ്ടായി കൃഷ്ണകുമാരി, ജോയന്റ് സെക്രട്ടറിയായി കെ ഷിജിൻ എന്നിവരെയും തെരഞ്ഞെടുത്തു.
വിവിധ രംഗങ്ങളിലെ മൺ മറഞ്ഞ വ്യക്തിത്വങ്ങളെ യോഗം അനുസ്മരിച്ചു.
യോഗത്തിൽ സ്പേസ് സെക്രട്ടറി അഷറഫ് ചീടത്തിൽ റിപ്പോർട്ട് അവതരിപ്പിച്ചു. ട്രഷറർ കരിം ടി സി സാമ്പത്തിക കണക്കുകൾ അവതരിപ്പിച്ചു, എം ജയകൃഷ്ണൻ മാസ്റ്റർ, മണി മാസ്റ്റർ , മൂസക്കോയ മാസ്റ്റർ, കെ ടി ശേഖരൻ, ജോബി മാത്യു,
പ്രകാശ് കെ, മനോജ് വിഎം, ഉഷ ടീച്ചർ എന്നിവർ സംസാരിച്ചു. സ്പെയ്സ് പ്രസിഡണ്ട് ഗോകുൽദാസ് അധ്യക്ഷത വഹിച്ചു. സുരേഷ് അക്ഷരി നന്ദിയും പറഞ്ഞു