എയർപോർട്ട് സംരക്ഷണ യാത്ര ഫ്ലാഗ് ഓഫ് ചെയ്തു: വിമാനത്താവള വികസനം - പോരാട്ടങ്ങൾക്ക് പിന്തുണ ഉറപ്പെന്ന്
എയർപോർട്ട് സംരക്ഷണ യാത്ര ഫ്ലാഗ് ഓഫ് ചെയ്തു: വിമാനത്താവള വികസനം - പോരാട്ടങ്ങൾക്ക് പിന്തുണ ഉറപ്പെന്ന് പി ടി എ റഹീം എം എൽ എ
Atholi News25 Jul5 min

എയർപോർട്ട് സംരക്ഷണ യാത്ര ഫ്ലാഗ് ഓഫ് ചെയ്തു: വിമാനത്താവള വികസനം - പോരാട്ടങ്ങൾക്ക് പിന്തുണ ഉറപ്പെന്ന് പി ടി എ റഹീം എം എൽ എ



കോഴിക്കോട് :വിമാനത്താവള വികസനത്തിനായുള്ള പോരാട്ടങ്ങൾക്ക് എല്ലാ പിന്തുണയും ഉറപ്പെന്ന്

പി ടി എ റഹീം എം എൽ എ .

കാലിക്കറ്റ് ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രിയുടെ നേതൃത്വത്തിൽ ഇന്ന് രാവിലെ ബീച്ച് ഫ്രീഡം സ്വകയറിൽ നിന്നും ആരംഭിച്ച കാലിക്കറ്റ് എയർപോർട്ട് സംരക്ഷണയാത്ര ഫ്ലാഗ് ഓഫ് ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കാലിക്കറ്റ് എയർപോർട്ട് വലിയ ഭീഷണിയുടെ വക്കിലാണ്. അതിനെ മറികടക്കാൻ എല്ലാവരുടെയും പിന്തുണ ഉറപ്പാക്കുകയും വേണം.

പാർലിമെന്റ് ഉപസമിതി ഭൂമി ഏറ്റെടുക്കൽ ചെലവ് സംസ്ഥാനം വഹിക്കണമെന്ന് അറിയിച്ചിരുന്നു , അതോടൊപ്പം പ്രദേശവാസികളെ കാര്യങ്ങൾ ബോധ്യപ്പെടുത്തേണ്ടതുണ്ട് എന്തായാലും വലിയ വിമാനങ്ങൾ ലാന്റ് ചെയ്യാൻ റിസയുടെ നീളം കൂട്ടൽ അനിവാര്യമാണ് മറിച്ച് ഒരു തീരുമാനവും കേന്ദ്ര സർക്കാറിൽ നിന്നും ഉണ്ടാകരുതെന്നാണ് അദ്യർത്ഥനയെന്നും പി ടി എ റഹീം കൂട്ടിച്ചേർത്തു.


കാലിക്കറ്റ് ചേംബർ പ്രസിഡന്റ് റഫി പി ദേവസ്സി അധ്യക്ഷത വഹിച്ചു.

എയർപോർട്ട് കമ്മിറ്റി ചെയർമാൻ ഡോ. കെ മൊയ്തു മുഖ്യ പ്രഭാഷണം നടത്തി.


സെക്രട്ടറി എ പി അബ്ദുല്ലക്കുട്ടി , മുൻ പ്രസിഡന്റ്മാരായ സുബൈർ കൊളക്കാടൻ, ടി പി അഹമ്മദ് കോയ , എം മുസമ്മിൽ ,എയർപോർട്ട് ഉപദേശക സമിതി അംഗം ടി പി എം ഹാഷിർ അലി ,

മലബാർ ഡെവലപ്പ്മെന്റ് കൗൺസിൽ പ്രസിഡന്റ് സി ഇ ചാക്കുണ്ണി, ആർ ജയന്ത് കുമാർ ,മുൻഷിദ്, മലബാർ ഡെവലപ്മെന്റ് ഫോറം പ്രസിഡന്റ് കെ എം ബഷീർ, മലബാർ ടൂറിസം കൗൺസിൽ പ്രസിഡന്റ് സജീർ പടിക്കൽ, ഹാഷിം കടയ്ക്കലകം തുടങ്ങിയവർ പങ്കെടുത്തു.


തുടർന്ന് കരിപ്പൂർ ഹജ്ജ് ഹൗസിന് സമീപം ലക്ഷ്യമാക്കി വാഹന യാത്ര . ടി വി ഇബ്രാഹിം എം എൽ എ ഉദ്ഘാടനം ചെയ്തു.


ഫോട്ടോ: കരിപ്പൂർ എയർപോർട്ട് സംരക്ഷണ വാഹന യാത്ര ഇന്ന് രാവിലെ പി ടി എ റഹിം എം എൽ എ ഫ്ലാഗ് ഓഫ് ചെയ്യുന്നു. ചേബർ പ്രസിഡന്റ് റാഫി പി ദേവസി , സെക്രട്ടറി എ പി അബ്ദുല്ലക്കുട്ടി, ചേംബർ എയർപോർട്ട് കമ്മിറ്റി ചെയർമാൻ ഡോ.കെ മൊയ്തു,

ടി പി എം ഹാഷിർ അലി തുടങ്ങിയവർ സമീപം.

Tags:

Recent News