വ്യാപാരി വ്യവസായി ഏകോപന സമിതി:  അത്തോളി യൂണിറ്റ് വാർഷിക ജനറൽ ബോഡിയും കുടുംബ സംഗമവും ജൂൺ 10 ന്
വ്യാപാരി വ്യവസായി ഏകോപന സമിതി: അത്തോളി യൂണിറ്റ് വാർഷിക ജനറൽ ബോഡിയും കുടുംബ സംഗമവും ജൂൺ 10 ന്
Atholi News5 Jun5 min

വ്യാപാരി വ്യവസായി ഏകോപന സമിതി:

അത്തോളി യൂണിറ്റ് വാർഷിക ജനറൽ ബോഡിയും കുടുംബ സംഗമവും ജൂൺ 10 ന്





അത്തോളി : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി

അത്തോളി യൂണിറ്റ് വാർഷിക ജനറൽ ബോഡിയും കുടുംബ സംഗമവും ( 2025- 26 ) ജൂൺ 10 ന് നടക്കും

അണ്ടിക്കോട് 

വെഡ്ലോട്ട് ഓഡിറ്റോറിയത്തിൽ ഉച്ചയ്ക്ക് 2 മുതൽ തുടങ്ങും. വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് ബാപ്പു ഹാജി ഉദ്ഘാടനം ചെയ്യും.

യൂണിറ്റ് പ്രസിഡന്റ് ഗോപാലൻ കൊല്ലോത്ത് അധ്യക്ഷത വഹിക്കും. അത്തോളി പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ഇ എം സന്ദീപ് മുഖ്യാതിഥിയാകും.

വാർഷിക പ്രവർത്തന റിപ്പോർട്ട് യൂണിറ്റ് ജില്ല സെക്രട്ടറി അസീസ് കരിമ്പയിലും വരവ് ചെലവ് കണക്ക് യൂണിറ്റ് ട്രഷറർ ലിനീഷ് ആനശ്ശേരിയും അനുസ്മരണം യൂണിറ്റ് സെക്രട്ടറി ബാബു അഥീന സ്റ്റുഡിയോയും നിർവ്വഹിക്കും. ഏകോപന സമിതി

ബാലുശ്ശേരി നിയോജക മണ്ഡലം പ്രസിഡന്റ് സുരേഷ് ബാബു വിശിഷ്ടാതിഥികളെ ആദരിക്കും. യൂണിറ്റ് അംഗങ്ങളുടെ മക്കളിൽ ഉന്നത വിജയം നേടിയവർ , എസ് എസ് എൽ സി , പ്ലസ്ടു പരീക്ഷയിൽ ഫുൾ എ പ്ലസ് നേടിയവർ എന്നിവരെ ആദരിക്കും.

ജില്ലാ കമ്മിറ്റി അംഗം മുഹമ്മദ് ജലീൽ തൈവളപ്പിൽ , യൂത്ത് വിംഗ് പ്രസിഡന്റ് മുഹ്സിൻ എന്നിവർ ആശംസകൾ അർപ്പിക്കും.

യൂണിറ്റ് വൈ. പ്രസിഡന്റ്മാരായ ബാബു വേളൂർ മെഡിക്കൽസ്, ഷംസുദീൻ, യൂത്ത് വിംഗ് ജന. സെക്രട്ടറി ഇസ്ഹാഖ് , യൂത്ത് വിംഗ് ട്രഷറർ ഷുഹൈബ് മംഗല്യ , വനിത വിംഗ് സെക്രട്ടറി ഷക്കീല ജലീൽ ,വനിത വിംഗ് ട്രഷറർ രഞ്ജിനി കസിൻസ് എന്നിവർ സന്നിഹിതരാകും

യൂണിറ്റ് സെക്രട്ടറിയും പ്രോഗ്രം കൺവീനറുമായ രാജേഷ് ബ്രൈറ്റ് സ്വാഗതവും യൂണിറ്റ് സെക്രട്ടറി മഖ്ബൂൽ നന്ദിയും പറയും.

ജൂൺ 10 ന് ഉച്ചയ്ക്ക് 2 മുതൽ അത്തോളിയിൽ കടമുടക്കമാകുമെന്ന് യൂണിറ്റ് പ്രസിഡന്റ് ഗോപാലൻ കൊല്ലോത്ത് അറിയിച്ചു.

Recent News