പ്രോഗ്രസ്സീവ് റെസിഡന്റ്‌സ് അസോസിയേഷൻ  രക്തദാന പ്രതിജ്ഞയും അനുമോദനവും നടത്തി
പ്രോഗ്രസ്സീവ് റെസിഡന്റ്‌സ് അസോസിയേഷൻ രക്തദാന പ്രതിജ്ഞയും അനുമോദനവും നടത്തി
Atholi News9 Jun5 min

പ്രോഗ്രസ്സീവ് റെസിഡന്റ്‌സ് അസോസിയേഷൻ 

രക്തദാന പ്രതിജ്ഞയും അനുമോദനവും നടത്തി




അത്തോളി : പ്രോഗ്രസ്സീവ് റെസിഡന്റ്‌സ് അസോസിയേഷൻ കുറുവാളൂർ സംഘടി പ്പിച്ച അനുമോദന സായാഹ്ന ത്തിൽ എൽ. എസ്. എസ്, 

യു. എസ്. എസ്, എൻ. എം. എം. എസ്, 

എസ്. എസ്. എൽ. സി. വിജയികളെയും സംസ്ഥാന സ്കൂൾ കലോത്സവത്തി ൽ ഓട്ടം തുള്ളലിൽ എ ഗ്രേഡ് നേടിയ സീതാലക്ഷ്മിയേയും അനുമോദിച്ചു.റിട്ട. പ്രിൻസിപ്പാൾ കെ. ഗംഗാധരൻ നായർ ചടങ്ങ് ഉദ്ഘാടനം ചെയ്തു.

 ടി. ദേവദാസൻ അധ്യക്ഷത വഹിച്ചു.

ജീവൻ രക്ഷ അവാർഡ് ജേതാവും രക്തദാതാവുമായ അരുൺ നമ്പ്യാട്ടിൽ രക്തദാന സന്ദേശം നൽകുകയും പ്രതിജ്ഞ ക്കു നേതൃ ത്വം നൽകുകയും ചെയ്തു.ബാലൻ കുന്നത്ത റ, കെ. ചന്തുക്കുട്ടി, ടി. എഛ്. ബാലകൃഷ്ണൻ, കെ. രാഘവൻ നായർ, വി. വേലായുധൻ, എൻ. കെ. വിശ്വനാഥൻ,കെ. സുകുമാരൻ, സബിത രാജു, ഷിജില, ബീന, ലീന, ലിബിന, ലസിത, സന്തോഷ്‌. ടി. കെ.,

 പത്മനാഭൻ. എൻ, രജീഷ്. കെ. ടി, അരുൺ, വൈഷ്ണവിക, സുദക്ഷിണ എന്നിവർ സംസാരിച്ചു. വിജയികൾക്ക് ഉപഹാര സമർപ്പണവും നടന്നു. സെക്രട്ടറി ടി. കെ. കരുണാകരൻ സ്വാഗതവും ജോ. സെക്രട്ടറി. കെ. കെ. ബഷീർ നന്ദിയും പറഞ്ഞു. തുടർന്ന് അസോസിയേഷൻ കുടുംബാംഗ ങ്ങളുടെ ഗാനാലാ പനവും നടന്നു.

Recent News