കുട്ടികളിൽ അറിവുണ്ടായാൽ പോര തിരിച്ചറിവുമുണ്ടാവണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി.  അത്തോളി
കുട്ടികളിൽ അറിവുണ്ടായാൽ പോര തിരിച്ചറിവുമുണ്ടാവണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി. അത്തോളി ജി വി എച്ച് എസ് എസിൽ ഉന്നത വിജയികളെ ആദരിച്ചു
Atholi News19 Aug5 min

കുട്ടികളിൽ അറിവുണ്ടായാൽ പോര തിരിച്ചറിവുമുണ്ടാവണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി.

അത്തോളി ജി വി എച്ച് എസ് എസിൽ ഉന്നത വിജയികളെ ആദരിച്ചു 



സ്വന്തം ലേഖകൻ 



അത്തോളി:പുതുതലമുറയ്ക്ക് അറിവുണ്ടായാൽ മാത്രം പോര തിരിച്ചറിവുമുണ്ടാവണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ഷീജ ശശി പറഞ്ഞു.

ഗവൺമെൻറ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ കഴിഞ്ഞവർഷത്തെ എസ്എസ്എൽസി ഹയർ സെക്കൻഡറി, വിഎച്ച്എസ് ഇ യിൽ പൊതു പരീക്ഷയിൽ ഉന്നത വിജയികളായ വിദ്യാർത്ഥികളെ അനുമോദിക്കൽ ചടങ്ങ് സാദരം ഉദ്ഘാടനം ചെയ്യുകയായിരുന്നു

അവർ. 

 ചുറ്റുപാടുകളിൽ നിന്ന് നല്ലതും ചീത്തയും തിരിച്ചറിയാനുള്ള കഴിവും കുട്ടികൾ നേടണമെന്നും അവർ കൂട്ടിച്ചേർത്തു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു രാജൻ അധ്യക്ഷത വഹിച്ചു.  

ഹൈസ്കൂൾ സീനിയർ അസിസ്റ്റൻറ് കെഎം മണി റിപ്പോർട്ട് അവതരിപ്പിച്ചു. വിജയികൾക്കുള്ള ഉപഹാര സമർപ്പണം 

ജില്ലാ പഞ്ചായത്ത് മെമ്പർ സിന്ധു സുരേഷ് നിർവഹിച്ചു.news image

ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷീബ രാമചന്ദ്രൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സുധ കാപ്പിൽ, പി ടി എ പ്രസിഡണ്ട് സന്ദീപ് കുമാർ നാലുപുരക്കൽ, വി എച്ച് എസ് ഇ പ്രിൻസിപ്പൽ കെ പി ഫൈസൽ, എം പി ടി എ പ്രസിഡണ്ട് ശാന്തി

മാവീട്ടിൽ,സ്റ്റാഫ് സെക്രട്ടറി ജാസ്മിൻ ക്രിസ്റ്റബൽ, പി ടി എ വൈസ് പ്രസിഡന്റ് പി ടി സാജിത,വിജയോത്സവം എച്ച് എസ് കൺവീനർ ടി കെ മെഹിജബി, വിജയോത്സവം വി എച്ച് സി കൺവീനർ സ്നിഗ്ദ അജയൻ,വിജയോത്സവം എച്ച് എസ് എസ് കൺവീനർ എം സി സ്മിത എന്നിവർ സംസാരിച്ചു. ഹയർസെക്കൻഡറി പ്രിൻസിപ്പൽ കെ കെ മീന സ്വാഗതവും പ്രോഗ്രാം കൺവീനർ എം പി സജ്ന നന്ദിയും പറഞ്ഞു.

news image

Recent News