താമരശ്ശേരി  ഷഹബാസിനെ ആക്രമിച്ച കുറ്റാരോപിതരുടെ പരീക്ഷ കേന്ദ്രം മാറ്റി.   പരീക്ഷ എഴുതാൻ അനുവദിക്കുന്ന
താമരശ്ശേരി ഷഹബാസിനെ ആക്രമിച്ച കുറ്റാരോപിതരുടെ പരീക്ഷ കേന്ദ്രം മാറ്റി. പരീക്ഷ എഴുതാൻ അനുവദിക്കുന്നതിൽ വൻ പ്രതിഷേധം തുടരുന്നു
Atholi News3 Mar5 min

താമരശ്ശേരി ഷഹബാസിനെ ആക്രമിച്ച കുറ്റാരോപിതരുടെ പരീക്ഷ കേന്ദ്രം മാറ്റി. 

പരീക്ഷ എഴുതാൻ അനുവദിക്കുന്നതിൽ വൻ പ്രതിഷേധം തുടരുന്നു



കോഴിക്കോട് : താമരശ്ശേരിയിൽ കൊല്ലപ്പെട്ട പത്താം ക്ലാസുകാരൻ ഷഹബാസിനെ അക്രമിച്ച കുറ്റാരോപിതരുടെ പരീക്ഷ കേന്ദ്രം

അവസാന നിമിഷം

 മാറ്റി. സുരക്ഷാ കാരണങ്ങൾ മുൻനിർത്തി കോഴിക്കോട് വെളളിമാടുകുന്നിലേക്കാണ് പരീക്ഷ കേന്ദ്രം മാറ്റിയത്. പ്രതികളുടെ പരീക്ഷ കേന്ദ്രം താമരശ്ശേരി ഹയർ സെക്കന്ററി സ്കൂളിൽ പരീക്ഷ എഴുതാനെത്തിയാൽ തടയുമെന്ന് യൂത്ത് കോൺഗ്രസ്, എംഎസ്എഫും കെഎസ് യു എം എസ് എഫ് അടക്കമുള്ള വിദ്യാർത്ഥി സംഘടനകൾ മുന്നറിയിപ്പ് നൽകിയിരുന്നു. ഈ സാഹചര്യത്തിൽ താമരശ്ശേരിയിൽ നിന്നും മാറ്റണമെന്നാവശ്യപ്പെട് പോലീസ് വിദ്യാഭ്യാസ വകുപ്പിന് കത്ത് നൽകിയിരുന്നു. ഇതിനെ തുടർന്നാണ് നടപടി.

എളേറ്റിൽ വട്ടോളി എം ജെ ഹയർസെക്കൻഡറി സ്കൂൾ പത്താംതരം വിദ്യാർഥിയായിരുന്നു മുഹമ്മദ് ഷഹബാസ്. വ്യാഴാഴ്ച വൈകിട്ട് താമരശ്ശേരിയിൽ ഷഹബാസ് ഉൾപ്പെടുന്ന എംജെ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികളും താമരശ്ശേരി കോരങ്ങാട് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികളും തമ്മിൽ ട്യൂഷൻ സെന്ററിലെ കലാപരിപാടിയെ ചൊല്ലി ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയിരുന്നു.

സംഘർഷത്തിനിടെ നഞ്ചക്ക് എന്ന ആയുധം കൊണ്ട് തലയ്ക്ക് അടിയേറ്റ ഷഹബാസ് വീട്ടിലെത്തി വൈകാതെ ബോധരഹിതനാവുകയായിരുന്നു. രക്ഷിതാക്കൾ ആദ്യം താമരശ്ശേരിയിലെ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചെങ്കിലും വെന്‍റിലേറ്റര്‍ സഹായത്തോടെ ഒരു ദിവസം മാത്രമാണ് ഷഹബാസ് ജീവൻ നിലനിർത്താൻ ആയത്. കുറ്റാരോപിതരായ അഞ്ചു വിദ്യാര്‍ത്ഥികള്‍ക്കെതിരെയും പൊലീസ് കൊലക്കുറ്റം ചുമത്തിയിട്ടുണ്ട്.

Recent News