വി കെ റോഡിൽ അപരിചിതയായ സ്ത്രീയെ നാട്ടുകാർ തടഞ്ഞു ',ഭിക്ഷാടനത്തിന് എത്തിയതെന്ന് പോലീസ്
വി കെ റോഡിൽ അപരിചിതയായ സ്ത്രീയെ നാട്ടുകാർ തടഞ്ഞു ',ഭിക്ഷാടനത്തിന് എത്തിയതെന്ന് പോലീസ്
Atholi News6 Dec5 min

വി കെ റോഡിൽ അപരിചിതയായ സ്ത്രീയെ നാട്ടുകാർ തടഞ്ഞു ',ഭിക്ഷാടനത്തിന് എത്തിയതെന്ന് പോലീസ്



ആവണി എ എസ് 



അത്തോളി :അണ്ടിക്കോട് വി കെ റോഡിൽ ആസ്വാഭാവികമായി ഒരു അപരിചിതയായ സ്ത്രീയെ കണ്ടെത്തി ,സംശയം തോന്നിയ നാട്ടുകാർ സ്ത്രീയെ തടഞ്ഞു വെച്ചു അണ്ടിക്കോട്, അന്നശേരി ഭാഗങ്ങളിൽ രണ്ട് ദിവസമായി കണ്ടതായി നാട്ടുകാർ പറയുന്നു.

വിവരം ലഭിച്ചതിനെ തുടർന്ന് എലത്തൂർ പോലീസ് സ്ഥലത്ത് എത്തി, വീട്ടമ്മയെ സ്റ്റേഷനിലേക്ക് കൊണ്ട് പോയി.

വെള്ളിയാഴ്ച രാവിലെ 10 ഓടെയാണ് സംഭവം.

വീട് ആന്ധ്രാ പ്രദേശത്താണെന്നും. വർഷങ്ങളായി മലപ്പുറത്ത് വാടക വീട്ടിൽ മകൾക്കൊപ്പം താമസിക്കുന്നതായും പോലീസിന്റെ ചോദ്യം ചെയ്യലിൽ വീട്ടമ്മ പറഞ്ഞു. അതിനിടെ കുറച്ചു സമയം സ്ത്രീ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്നു.മകളുടെ മൊബൈൽ നമ്പറിൽ ബന്ധപ്പെട്ടു തുടർന്ന് ഉച്ചയോടെ മകൾ സ്റ്റേഷനിൽ എത്തി അവരെ വീട്ടിലേക്ക് കൂട്ടി കൊണ്ട്പോയി.അതെ സമയം രാവിലെ മുതൽ വീട്ടമ്മയുടെ ഫോട്ടോയും ശബ്ദവും ചേർത്ത് ആശങ്കയോടെയുള്ള വിവരങ്ങളാണ് സമൂഹ മാധ്യമത്തിലൂടെ പ്രചരിക്കുന്നത്. ഒരു ആശങ്കയും വേണ്ടെന്ന് എലത്തൂർ പോലീസ് അറിയിച്ചു.

Recent News